ചന്തിരൂർ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് ചന്തിരൂർ. ദേശീയപാത 47 ൽ എറമല്ലൂരിനും അരൂറിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചന്തിരൂർ, അരൂർ നിയമസഭാമണ്ഡലത്തിൻറെയും ആലപ്പുഴ പാർലമെൻററി മണ്ഡലത്തിൻറെയും കീഴിലാണ്. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്. ചന്തിരൂർ കേരളത്തിലെ സിദ്ധഗ്രാമം എന്നും അറിയപ്പെടുന്നു.[1]മലയാളത്തിലെ കവിയും നാടൻപാട്ട് രചയിതാവുമായ ചന്തിരൂർ ദിവാകരൻ, കവിയും കഥാകൃത്തും കാവ്യകൈരളി സാഹിത്യ മാസികയുടെ പത്രാധിപരുമായ ചന്തിരൂർ .കെ.എസ്.എ.റഷീദ് എന്നിവരുടെ ജന്മദേശം കൂടിയാണ് ചന്തിരൂർ എന്ന ഈ പ്രദേശം.[2] ചന്തിരൂർ എന്നാൽ ചന്തമാർന്ന പ്രദേശം എന്നാണ് അർഥം . പണ്ട് വളരെയധികം നെൽകൃഷി ചന്തിരൂരിൽ ഉണ്ടായിരുന്നു. അങ്ങനെ ഹരിത മനോഹാരിത നിറഞ്ഞ ഗ്രാമമായിരുന്നു ചന്തിരൂർ . മലയാളത്തിെന്റെ മഹാനടൻ ശ്രീ മുഹമ്മദ് കുട്ടി (മമ്മൂട്ടി) ജനിച്ചത് ചന്തിരൂരിൽ ആണ്.. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയതും ആദ്യമായി വേദിയിൽ കയറിയതും ചന്തിരൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ .. ബ്രഹ്മശ്രീ കരുണാകരഗുരു ജനിച്ചത് ചന്തിരൂരിലാണ്...

വസ്തുതകൾ Chandiroor, Country ...
Remove ads

താല്പര്യമുള്ള സ്ഥലങ്ങൾ

  • കരുണാകര ഗുരുവിന്റെ [3]ജന്മസ്ഥലം
  • ചന്തിരൂർ ജാമിയ മില്ലിയ്യാ അറബിക് കോളേജ്
  • ചന്തിരൂർ ജുമാ മസ്ജിദ്
  • ചന്തിരൂർ പാലം
  • ദൈവവേലി ക്ഷേത്രം
  • കുമേരതുപ്പടി ക്ഷേത്രം
  • ഔവർ ലേഡി ഓഫ് രാംസം ചർച്ച് ( കൊച്ചിയുടെ രൂപത )
  • പുത്തൻതോട്™
  • സെന്റ്. മേരിസ് ചർച്ച് ( എറണാകുളം-അങ്കമാലി അതിരൂപത )
  • വേലുതുള്ളി കായൽ

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads