ചെങ്ങറ
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചെങ്ങറ. അടുത്ത പട്ടണങ്ങളായ കോന്നിയും പത്തനംതിട്ടയും യഥാക്രമം ആറും പതിനൊന്നും കിലോമീറ്ററുകൾ അകലെയായി സ്ഥിതി ചെയ്യുന്നു.കോന്നിയിൽ നിന്ന് റോഡ് മാർഗ്ഗം-കോന്നി താഴം വഴി അട്ടച്ചാക്കൽ ജന്ഷനിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ പോയാൽ ചെങ്ങറ ജങ്ഷനിൽ എത്തുക. ഈ പാത കോന്നി -വടശേരിക്കര-റാന്നി റോഡാണ്
ചെങ്ങറയുടെ നാലു അതിർത്തികളിൽ മൂന്നും ഹാരിസൺസ് മലയാളം ലിമിറ്റഡ് എന്ന റബ്ബർ പ്ലാന്റ്റേഷൻ കമ്പനിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചെങ്ങറയിലുള്ള ഏക വിദ്യാഭാസസ്ഥാപനം G.C.S.L.P വിദ്യാലയം ആണ്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ചെങ്ങറ സർവീസ് സഹകരണ ബാങ്കിനാണ്. ചെങ്ങറയിലെ ജനങ്ങളിലേറെയും ഹൈന്ദവരും ക്രൈസ്തവരുമാണ്. ബെഥേൽ മാർത്തോമ്മ പള്ളി, സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ.
ചെങ്ങറയിൽ നിന്നും 3 കിലോമീറ്റർ അകലെ അതുമ്പുംകുളം അതിർത്തിയിലായി ഹാരിസൺ പ്ലാന്റേഷന്റെ സ്ഥലത്ത് സാധുജന മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ഭൂസമരം നടന്നിരുന്നത് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ നേടിയിരുന്നു. ഭൂമി അനുവദിച്ചു കിട്ടാനായി ഭൂരഹിതരായ അയ്യായിരത്തോളം ആളുകൾ 2007 മുതൽ[1] 2009 വരെ[2] കുടിൽ കെട്ടി നടത്തിയ സമരം ചെങ്ങറ ഭൂസമരം എന്ന പേരിൽ അറിയപ്പെടുന്നു. ളാഹ ഗോപാലനും സലീന പ്രക്കാനവും ആയിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. ചെങ്ങറയിൽ കുടിൽ കെട്ടി താമസിച്ചവരെ "റബ്ബർ കള്ളന്മാർ" എന്നു വി വിഎസ് അച്യുതാനന്ദൻ വിളിച്ചത് ഏറെ വിവാദം സൃഷിടിചിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads