ജുറാസ്സിക് പാർക്ക് (ചലച്ചിത്രം)
അമേരിക്കൻ ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
മൈക്കൽ ക്രൈറ്റൺ 1990ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാർക്ക് എന്ന നോവലിനെയാസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനംചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക് പാർക്ക്. ഐസ്‌ല നെബുലാർ എന്ന സാങ്കല്പികദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെയുൾപ്പെടുത്തി, ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) നിർമ്മിച്ച തീം പാർക്കിലേക്ക്, ഒരുസംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻവരുന്നതും, ഒരട്ടിമറിയാൽ കൂടുകളിൽനിന്നു പുറത്തേയ്ക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നു ശാസ്ത്രജ്ഞന്മാർ രക്ഷപ്പെടുന്നതുമാണു കഥ. ജുറാസ്സിക് പാർക്ക് പരമ്പരയിലെ ആദ്യചിത്രമാണിത്. മറ്റു ചിത്രങ്ങൾ ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക് (1997), ജുറാസ്സിക് പാർക്ക് III (2001) ജുറാസ്സിക് വേൾഡ് (2015) എന്നിവയാണ്. ഏകദേശം 91.5 കോടി ഡോളർ വരുമാനംലഭിച്ച ഈ സിനിമ, [2] 1997-ൽ ടൈറ്റാനിക്ക് (ചലച്ചിത്രം) പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു[3]. 1994-ൽ ഈ ചിത്രം നാമനിർദ്ദേശംചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും ഓസ്‌കാർ അവാർഡ് നേടിയിട്ടുണ്ട്.
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads