ജോൺ മക്കെയ്ൻ
From Wikipedia, the free encyclopedia
Remove ads
അരിസോണയിൽനിന്നുള്ള സീനിയർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായിരുന്നു ജോൺ സിഡ്നി മക്കെയ്ൻ മൂന്നാമൻ (29 ഓഗസ്റ്റ് 1936 – 25 ഓഗസ്റ്റ് 2018). 2008-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഇദ്ദേഹമായിരുന്നു.
1958-ൽ യു.എസ്. നാവിക അക്കാഡമിയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം നാവികസേനയിൽ വിമാന പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ക്യാപ്റ്റൻ പദവിയിലിരിക്കെ നാവികസേനയിൽ നിന്നും വിരമിച്ച ഇദ്ദേഹം അരിസോണയിലെത്തി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1982-ൽ യു.എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ യു.എസ്. സെനറ്റിൽ അംഗമായ ഇദ്ദേഹം 1992, 1998, 2004 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എളുപ്പത്തിൽ വിജയം കണ്ടു.
2000-ത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഇദ്ദേഹത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെ ബറാക്ക് ഒബാമ 173-നെതിരെ 365 ഇലക്ട്രൽ കോളജ് വോട്ടുകൾക്ക് തോല്പ്പിച്ചു.
തലച്ചോറിലെ അർബുദ ബാധയെ തുടർന്ന് 81ാം വയസ്സിൽ അന്തരിച്ചു.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads