ജോർജിയൻ ഭാഷ

From Wikipedia, the free encyclopedia

ജോർജിയൻ ഭാഷ
Remove ads

കോക്കസസ് തദ്ദേശീയ ഭാഷാ കുടുംബമായ കാർട്‌വെലിയൻ ഭാഷകളിൽ (Kartvelian language) (ഐബീരിയൻ എന്നും നേരത്തെ ദക്ഷിണ കോക്കേഷ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്) ഉൾപ്പെട്ട ജോർജ്ജിയൻ ജനത സംസാരിക്കുന്ന ഭാഷയാണ് ജോർജിയൻ - Georgian (ქართული ენა tr. kartuli ena). ജോർജ്ജിയൻ ഭാഷയ്ക്ക് സ്വന്തമായി ഒരു എഴുത്ത് രീതിയുണ്ട്. ജോർജ്ജിയൻ അക്ഷരമാലയാണ് ഉപയോഗിക്കുന്നത്. മറ്റു കാർട്‌വെലിയൻ ഭാഷകളായ സ്‌വാൻസ്, മിൻഗ്രേലിയൻസ്, ലാസ് ഭാഷകൾ സംസാരിക്കുന്നവരുടേയും സാഹിത്യ ഭാഷ കൂടിയാണ് ജോർജ്ജിയൻ.

വസ്തുതകൾ Georgian, ഉച്ചാരണം ...
Remove ads

വർഗ്ഗീകരണം

മറ്റു കാർട്‌വെലിയൻ ഭാഷകളെ അപേക്ഷിച്ച് ഏറെ പ്രചാരമുള്ള ഭാഷയാണ് ജോർജയൻ. മറ്റു കാർട്‌വെലിയൻ ഭാഷകളായ സ്‌വാൻസ്, മിൻഗ്രേലിയൻസ് പ്രധാനമായും ജോർജിയയുടെ വടക്കുപടിപടിഞ്ഞാറൻ പ്രദേശത്താണ് സംസാരിക്കുന്നത്. ലാസ് ഭാഷകൾ സംസാരിക്കുന്നവരിൽ അധികവും താമസിക്കുന്നത് തുർക്കിയുടെ കരിങ്കടിലിന്റെ തീര പ്രദേശത്താണ്. തുർക്കിയിലെ കരിങ്കടൽ മേഖലയായ റിസെ പ്രവിശ്യയിലെ മെല്യാത് പ്രദേശത്തുമാണ് ലാസ് ഭാഷകൾ സംസാരിക്കപ്പെടുന്നത്.

പ്രാദേശിക ഭാഷകൾ

ജോർജിയയിലെ ഇമെറേത്തി, റച്ച-ലെച്ച്കുമി, ഗുരിയ, അജാറ, ഇമെർഖെവി എന്നീ പ്രവിശ്യകളിൽ ജോർജിയൻ ഭാഷയുടെ തുർക്കി സ്വാധീന മുള്ള വകഭേദങ്ങളാണ് ഉപയോഗ്ിക്കുന്നത്. കാർടിലി, കഖേതി, സയ്ഗിലോ എന്നിവിടങ്ങളിൽ അസർബെയ്ജാൻ ചേർന്ന ജോർജിയൻ പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്. തുശേതി, ഖേവ്‌സുറേതി, ഖേവി, പ്ശാവി ഫെറിദൻ എന്നിവിടങ്ങളിൽ ഇറാൻ സ്വാദീനമുള്ള ജോർജിയൻ ഭാഷാ വകഭേദമാണ് സംസാരിക്കുന്നത്. മ്റ്റുലെറ്റി, മെസ്‌ഖേറ്റി എ്ന്നീ പ്രവിശ്യകളിലും ജോർജിയൻ പ്രാദേശിക ഭാഷ സംസാരിക്കുന്നുണ്ട്.

Remove ads

ചരിത്രം

ജോർജിയൻ ഭാഷയുടെ ചരിത്രം പരമ്പരാഗതമായി നാലായി തരംതിരിച്ചിട്ടുണ്ട്.[3]

  • അഞ്ചാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയുള്ള ആദ്യകാല പഴയ ജോർജിയൻ.
  • ഒമ്പതാം നൂറ്റാണ്ട് മുതൽ 11ആം നൂറ്റാണ്ടു വരെയുള്ള ക്ലാസിക്കൽ പഴയ ജോർജിയൻ
  • 11ആം നൂറ്റാണ്ട്/ 12ആം നൂറ്റാണ്ടു മുതൽ 17, 18നൂറ്റാണ്ടു വരെയുള്ള മധ്യ ജോർജിയൻ
  • 17, 18 നൂറ്റാണ്ടു മുതൽക്കു ഇക്കാലം വരെയുള്ള ആധുനിക ജോർജിയൻ ഭാഷ എന്നിങ്ങനെയാണ് ജോർജിയൻ ഭാഷയുടെ ചരിത്രം തരംതിരിച്ചിരിക്കുന്നത്.
Thumb
ലാറ്റിൻ അക്ഷരത്തിലും ജോർജിയൻ ഭാഷയിലും എഴുതിയ സൂചനാ ബോർഡ്‌

അക്ഷരമാല

കൂടുതൽ വിവരങ്ങൾ Letter, National transcription ...

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads