ടിബുറോൺ
From Wikipedia, the free encyclopedia
Remove ads
ടിബുറോൺ അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന സംയോജിപ്പിക്കപ്പെട്ട ഒരു നഗരമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്റെ തെക്കൻ പ്രദേശംവരെയെത്തുന്ന ടിബുറോൺ ഉപദ്വീപിലാണിതു സ്ഥിതിചെയ്യുന്നത്. ഉപദ്വീപിന്റെ തെക്കു-പടിഞ്ഞാറൻ ഭാഗം ചെറു പട്ടണമായ ബെൽവെഡെറെയിലുൾപ്പുട്ടിരിക്കുന്നതും (മുൻപ് ഒരു പ്രത്യേക ദ്വീപ്) ടിബുറോണുമാണ് ചേർന്നു സ്ഥിതിചെയ്യുന്നതുമാണ്. ടിബുറോണിന്റെ വടക്കൻ അതിർത്തി കോർട്ടെ മഡേറയും പടിഞ്ഞാറൻ അതിർത്തി മിൽ വാലിയും ബാക്കി ഭാഗങ്ങൾ ഉൾക്കടലിനാൽ വലയം ചെയ്യപ്പെട്ടും കിടക്കുന്നു. ബെൽവെഡെറെ, ടിബുറോൺ എന്നിവ കൂടാതെയുള്ള ഉപദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളോടൊപ്പം സ്ട്രോബറി, പാരഡൈസ് കേ തുടങ്ങിയവയുടെ വടക്കൻ വശവും സമൂഹങ്ങളും സംയോജിപ്പിക്കപ്പെട്ടിട്ടില്ല.
2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 8,962 ആയിരുന്നു. ബെൽവെഡറേയും ടിബുറോണും ഒരു തപാലോഫിസ് പങ്കിടുന്നു.
"ഷാർക്ക്" എന്നർത്ഥം വരുന്ന സ്പാനിഷ് പദമായ ടിബുറോണിൽ നിന്നാണ് നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. നഗരം സ്ഥിതിചെയ്യുന്ന ഉപദ്വീപിനാണ് ഈ പേര് ആദ്യം നൽകിയിരുന്നത്. പ്രാദേശികമായി ഈ പ്രദേശത്തിനു ചുറ്റുപാടുമുള്ള ജലത്തിൽ പ്രബലമായി കാണപ്പെട്ടിരുന്ന ലെപ്പേർഡ് ഷാർക്കിൽ നിന്നായിരിക്കണം ഈ പേരിനുള്ള പ്രചോദനം ലഭിച്ചത്. മുൻകാലത്ത്, സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനു ചുറ്റുപാടുമുള്ള വിവിധ നഗരങ്ങളിലേയ്ക്ക് കൈമാറ്റം നടത്തുന്നതിനുള്ള കപ്പൽ ചരക്കുകൾ വഹിച്ചുകൊണ്ടു വന്നിരുന്ന സാൻഫ്രാൻസിസ്കോ ആന്റ് നോർത്ത് പസിഫിക് റെയിൽറോഡുകളുടെ (പിന്നീട് നോർത്ത്‍ വെസ്റ്റേൺ പസഫിക് റെയിൽറോഡ്) ഒരു അതിർത്തി സ്റ്റേഷനായിരുന്ന ടിബുറോൺ ഇപ്പോൾ ആളുകളുടെ ഒരു നിത്യയാത്രാ സ്റ്റേഷനും ഒരു വിനോദസഞ്ചാര നഗരവുമാണ്. ഈ നഗരവുമായി ബന്ധിപ്പച്ച് സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് അതിവേഗ ഫെറി സേവനങ്ങളോടൊപ്പം അനേകം ഭക്ഷണശാലകളും വസ്ത്രശാലകളും ഇവിടെ കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുന്നു. എഞ്ചൽ ദ്വീപിലേയ്ക്കുള്ള വഴിയിലെ ഏറ്റവും അടുത്ത പ്രധാനകരയായ ഇവിടെനിന്ന് ദ്വീപിലേയ്ക്കു സ്ഥിരം ഫെറി സേവനങ്ങളും നൽകപ്പെടുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads