ടോറൻസ്
From Wikipedia, the free encyclopedia
Remove ads
ടോറൻസ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ തെക്കൻ ഉൾക്കടൽ മേഖലയിൽ (തെക്കുപടിഞ്ഞാറ്) സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിന് 1.5 മൈൽ (2.4 കിലോമീറ്റർ) നീളത്തിൽ പസഫിക് സമുദ്രതീരമുണ്ട്. ഇളം ചൂടുള്ള താപനില, കടൽക്കാറ്റ്, കുറഞ്ഞ ആർദ്രത, 12.55 ഇഞ്ച് ശരാശരി വർഷിക മഴ എന്നിങ്ങനെയായി വർഷം മുഴുവൻ നിലനിൽക്കുന്ന മിതമായ കാലാവസ്ഥയാണ് ടോറൻസ് നഗരത്തിൽ അനുഭവപ്പെടാറുള്ളത്.[8]
1921 ൽ സംയോജിപ്പിക്കപ്പെട്ടതുമുതൽ ഈ നഗരത്തിൻറെ വളർച്ച അതിവേഗത്തിലായിരുന്നു. 2013 ൽ കണക്കുകൂട്ടിയതുപ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 147,478 ആയിരുന്നു. വാസഗേഹങ്ങളും ലഘു ഹൈടെക് വ്യവസായങ്ങളുമുൾക്കൊള്ളുന്ന ഈ നഗരത്തിൽ 90,000 പാതയോര വൃക്ഷങ്ങളും 30 നഗര ഉദ്യാനങ്ങളുമുണ്ട്.[9] കുറ്റകൃത്യങ്ങൾ കുറഞ്ഞ നഗരമായി അറിയപ്പെടുന്ന ടോറൻസ്, ലോസ് ആഞ്ചെലസ്‍ കൗണ്ടിയിലെ സുരക്ഷിത നഗരങ്ങളിലൊന്നാണ്.[10] അമേരിക്കൻ യൂത്ത് സോക്കർ ഓർഗനൈസേഷൻറെ (AYSO) ജന്മസ്ഥലമാണ് ടോറൻസ്. ഇതുകൂടാതെ ടോറസ് നഗരം കാലിഫോർണിയയിലെ ജപ്പാനീസ് വംശജർ കൂടുതലുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് (8.9%).[11]
Remove ads
ചരിത്രം
ആയിരക്കണക്കിന് വർഷങ്ങളായി ടോംഗ്വ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരുടെ ആവാസകേന്ദ്രമായിരുന്നു ടോറൻസ്.
1784 ൽ സ്പാനിഷ് സാമ്രാജ്യത്തിലെ രാജാവായിരുന്ന കാർലോസ് മൂന്നാമൻ, സ്പാനിഷ് കൊളോണിയൽ ആധിപത്യത്തിലുള്ള ന്യൂസ്പെയിനിലെ ലാസ് കാലിഫോർണിയാസ് പ്രവിശ്യയുടെ ഉപരിഭാഗവും ഇന്നത്തെ ടോറൻസ് നഗരം ഉൾക്കൊള്ളുന്ന പ്രദേശങ്ങളും സ്പാനിഷ് ലാൻറ് ഗ്രാന്റായി റാഞ്ചോ സാൻ പെട്രോ എന്ന പേരിൽ ജുവാൻ ജോസ് ഡൊമിൻഗ്വെസിനു നല്കുന്നതായി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പിന്നീട് 1846 ൽ ഗവർണർ പിയോ പിക്കോയുടെ നേതൃത്വത്തിൽ ഈ മേച്ചിൽപ്രദേശം വിഭജിക്കുകയും സ്വതന്ത്ര മെക്സിക്കോയിലെ അൽട്ടാ കാലിഫോർണിയ പ്രവിശ്യയിൽ, ജോസ് ലോറെറ്റോ, ജുവാൻ കാപിസ്ട്രാനോ സെപൽവെഡ എന്നിവർക്ക് “റാഞ്ചോ ഡി ലോസ് പാലോസ് വെർഡസ് “എന്ന ലാന്റ് ഗ്രാന്റായി അനുവദിക്കുകയും ചെയ്തു.[12][13]
1900 കളുടെ പ്രാരംഭത്തിൽ, റിയൽ എസ്റ്റേറ്റ് വികസിതാവായ ജാരഡ് സിഡ്നി ടോറൻസും മറ്റു നിക്ഷേപകരും ലോസ് ആഞ്ജലസിലിനു തെക്കായി ഒരു വ്യാവസായിക-പാർപ്പിട മിശ്രിത സമൂഹം സൃഷ്ടിക്കുന്നതിന്റെ ഫലമായുണ്ടാകാവുന്ന മൂല്യം മനസ്സിലാക്കി. അവർ ഒരു പഴയ സ്പാനിഷ് ഭൂ ഗ്രാൻറ് വിലയ്ക്കു വാങ്ങുകയും ഒരു പുതിയ ആസൂത്രിത സമൂഹം രൂപകൽപന ചെയ്യുന്നതിനായി ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റായ ഫ്രെഡറിക് ലോ ഓംസ്റ്റെഡി ജൂനിയറുടെ സഹായം തേടുകയും ചെയ്തു.[14] ഇതിന്റ ഫലമായി 1912 ഒക്ടോബറിൽ സ്ഥാപിതമായ പുതിയ നഗരം ടോറൻസിന്റെ പേരിൽ അറിയപ്പെട്ടു. 1921 മെയ് മാസത്തിൽ ടോറൻസ് നഗരം ഔദ്യോഗികമായി സംയോജിപ്പിക്കപ്പെട്ടു. ഈ പുതിയ നഗരപ്രദേശത്തിന്റെ പ്രാഥമിക അതിർത്തികളായി കിഴക്ക് വെസ്റ്റേൺ അവന്യൂ, വടക്ക് ഡെൽ അമോ നടപ്പാത, പടിഞ്ഞാറ് ക്രെൻഷാവ് നടപ്പാത, തെക്ക് പ്ലാസ ഡെല് അമോ എന്നിവയായിരുന്നു.[15]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads