ഡയറക്ടർ ജനറൽ ഓഫ് പോലീസ്

സംസ്ഥാന പോലീസ് സേനയിലെ ഉയർന്ന റാങ്കും സംസ്ഥാന പോലീസിന്റെ മേധാവിയും ആണ്. From Wikipedia, the free encyclopedia

ഡയറക്ടർ ജനറൽ ഓഫ് പോലീസ്
Remove ads

പോലീസ് ഡയറക്ടർ ജനറൽ അഥവാ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (

Thumb
ഡയറക്ടർ ജനറൽ ഓഫ് പോലീസ് അഥവാ ഡിജിപി റാങ്കിലുള്ള ഒരു ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥന്റെ ചിഹ്നം

) (ഡി.ജി.പി) എന്നത് ഇന്ത്യൻ പോലീസ് സർവീസിലെ ഒരു ഉയർന്ന റാങ്കാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലോ ഒരു കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ള ഏറ്റവും ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഈ പദവി വഹിക്കുന്നത്. സാധാരണയായി സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശത്തിന്റെയോ പോലീസ് സേനയുടെ മേധാവിയാണ്, അവർ ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരായത് കൊണ്ട് തന്നെ സംസ്ഥാന പോലീസിൻറെ മേധാവിയുടെ അല്ലെങ്കിൽ തലവൻ്റെ തസ്തിക അവരുടെ റാങ്കിൽ ആണ് പൊതുവെ അറിയപ്പെടുന്നത്. ഒരു സംസ്ഥാനത്ത് ഡിജിപി റാങ്കിലുള്ള രണ്ടോ അതിൽ കൂടുതലോ ഉദ്യോഗസ്ഥർ (കേന്ദ്ര സര്ക്കാര് അനുവദിക്കുന്നതിന് അനുസരിച്ച്) ഉണ്ടായിരിക്കും. സംസ്ഥാന പോലീസിൻ്റെ തലവനായ ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ (കേരളത്തിൽ; സംസ്ഥാന പോലീസ് മേധാവി) കൂടാതെ, സംസ്ഥാന കേഡറിലേ മറ്റു ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളുടെ മേധാവിമാരായിട്ടും അതാത് സംസ്ഥാന സര്ക്കാര് നിയമിക്കുന്നു. സംസ്ഥാന ജയിൽ മേധാവി, അഗ്നിശമനസേന മേധാവി, വിജിലൻസ് ഡയറക്ടർ, etc പോലുള്ള സ്ഥാനങ്ങളിൽ അവരെ നിയമിക്കുന്നു. ഇന്ത്യൻ കരസേനയിലെ ലെഫ്റ്റനന്റ് ജനറലിനെ പോലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ മൂന്നു നക്ഷത്ര പദവി (3star) വഹിക്കുന്നവരാണ്.

Thumb
ഡിജിപി, എഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കാറിൽ നീല ബോർഡിൽ മൂന്നു നക്ഷത്രങ്ങൾ (3 star) പ്രദർശിപ്പിച്ചിരിക്കും. ഇത് ഡിജിപി റാങ്കിനെ സൂചിപ്പിക്കുന്നു.
Remove ads

സംഗ്രഹം

ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്) ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും ഉന്നത റാങ്ക് ആണ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി). സംസ്ഥാന പോലീസിൻ്റെ തലവൻ്റെ ഔദ്യോഗിക സ്ഥാനവും പൊതുവെ ഡി.ജി.പി അല്ലെങ്കിൽ സംസ്ഥാന ഡിജിപി എന്ന പേരിൽ ആണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അറിയപ്പെടുന്നത്. കേരളത്തിൽ സംസ്ഥാന പോലീസ് മേധാവി എന്നാണ് അറിയപ്പെടുന്നത്.

സംസ്ഥാന കേഡറിലെ ഡിജിപി റാങ്കിലുള്ള മറ്റു ഉദ്യോഗസ്ഥരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ, ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് (ജയിൽ മേധാവി), ഡയറക്ടർ ജനറൽ ഓഫ് ഫയർ ആൻഡ് റെസ്ക്യൂ ആൻഡ് സിവിൽ ഡിഫൻസ് (അഗ്നിശമന സേന മേധാവി), [1] എന്നീ സ്ഥാനങ്ങളിലും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), പോലീസ് ഹൗസിംഗ് സൊസൈറ്റി, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളുടെ തലവന്മാർ ആയും നിയമിക്കുന്നു.

കൂടാതെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ (സിബിഐ), സർദാർ വല്ലഭഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമി ഡയറക്ടർ, കേന്ദ്ര റിസർവ് പോലീസ് സേന ഡയറക്ടർ ജനറൽ (സി.ആർ.പി.എഫ്), മറ്റു കേന്ദ്ര സായുധ പോലീസ് സേനകളുടെ ഡയറക്ടർ ജനറൽ എന്നീ തസ്തികകളിലും മറ്റു കേന്ദ്ര സർക്കാർ സംഘടനകളിലും അതുപോലെ സ്ഥാപനങ്ങളിലും മേധാവിയായും കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നു.

ശമ്പളത്തിൻ്റെ കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി ആയ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് മുൻപിൽ, അവർക്ക് മറ്റു ആനുകൂല്യങ്ങൾ കൂടാതെ 225000 അടിസ്ഥാന മാസ ശമ്പളവും ലഭിക്കുന്നു. ഡിജിപി റാങ്കിലുള്ള മറ്റു ഉദ്യോഗസ്ഥർക്ക് 205400–224100 എന്ന ശമ്പള സൂചികയിൽ (Pay Level) അടിസ്ഥാന ശമ്പളം (Basic Pay) ലഭിക്കുന്നു.[2]

ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് അല്ലെങ്കിൽ ഡിജിപിയുടെ ചിഹ്നം കുറുകെയുള്ള വാളിന്റെയും ലാത്തിയുടെയും മേൽ ദേശീയ ചിഹ്നവുമാണ്. ഡിജിപിയുടെയും സ്പെഷ്യൽ ഡിജിപിയുടെയും അഡീഷണൽ ഡിജിപിയുടെയും (എ.ഡി.ജി.പി.) യൂണിഫോമും ചിഹ്നവും ഒന്നുതന്നെയാണ്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ എഡിജിപിമാർക്കും ഐജിമാർക്കും സമാനമായി അവരുടെ ഷർട്ടിന്റെ കോളറിൽ നീല നിറത്തിലുള്ള പശ്ചാത്തലത്തിൽ ഓക്ക് മരത്തിൻറെ ഇലയുടെ മാതൃകയിൽ തുന്നിയ പാച്ചും ധരിക്കുന്നു. [3] [4]

Remove ads

സംസ്ഥാന പോലീസ് മേധാവി

കേരള പോലീസിൻറെ തലവനെയാണ് സംസ്ഥാന പോലീസ് മേധാവി എന്നു പറയുന്നത്. സംസ്ഥാന പോലീസ് സേനയുടെ തലവനാണ് സംസ്ഥാന പോലീസ് മേധാവി. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഇന്ത്യൻ പോലീസ് സർവ്വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ അദ്ദേഹം പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) റാങ്കിലുള്ള ആളാണ്. സംസ്ഥാന പോലീസ് മേധാവിയെ എല്ലാ ഭരണപരവും പ്രവർത്തനപരവുമായ കാര്യങ്ങൾക്കും പോലീസ് വകുപ്പിന്റെ തലവനായി നിയമിച്ചിരിക്കുന്നു.

സംസ്ഥാന പോലീസ് മേധാവി അഥവാ ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സർക്കാർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് (യു.പി.എസ്.സി) അയക്കും. അതിൽ നിന്ന് മൂന്നുപേരെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സംസ്ഥാന സർക്കാറിന് നിർദ്ദേശിക്കും. സംസ്ഥാന സർക്കാർ അതിൽ നിന്ന് ഒരാളെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ കാലാവധി കുറഞ്ഞത് രണ്ടു വർഷമാണ്. [5]

Remove ads

മറ്റു നിയമനങ്ങൾ

സംസ്ഥാന സർക്കാറിന് കീഴിൽ

ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരെ താഴെയുള്ള തസ്തികകളിൽ നിയമിക്കുന്നു.

കൂടുതൽ വിവരങ്ങൾ തസ്തിക, വകുപ്പ് ...

കേന്ദ്രസർക്കാരിന് കീഴിൽ

കേന്ദ്രസർക്കാറിന് കീഴിൽ ഡിജിപി റാങ്കിലുള്ള ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥരുടെ പ്രധാന നിയമനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾ സ്ഥാനം, ഏജൻസി/സേന ...


ഇതും കാണുക

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads