ഡാലി സിറ്റി

From Wikipedia, the free encyclopedia

ഡാലി സിറ്റിmap
Remove ads

ഡാലി സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ മാറ്റിയോ കൗണ്ടിയിലെ ഒരു നഗരമാണ്. 2014 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 106,094 ആണ്.[12] സാൻഫ്രാൻസിസ്കോയുടെ തൊട്ടു തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് ഈ പേരു നൽകിയത്, വ്യവസായിയും ഭൂവുടമയുമായിരുന്ന ജോൺ ഡൊണാൾഡ് ഡാലിയെ ആദരിക്കുന്നതിനായാണ്.

വസ്തുതകൾ ഡാലി സിറ്റി, കാലിഫോർണിയ, Country ...
Remove ads

ചരിത്രം

2700 ബി.സി.യ്ക്കു മുമ്പുതന്നെ സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ മനുഷ്യവാസമുള്ളതായി പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു.[13] ഒഹ്‍ലോൺ ഭാഷാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ വടക്കൻ കാലിഫോർണിയയിൽ ആറാം നൂറ്റാണ്ടു മുതൽക്കേ അധിവസിച്ചുവന്നിരുന്നു.[14] പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സ്പെയിൻ അവരുടെ ഭൂപ്രദേശത്തിനുമേൽ അവകാശവാദം ഉന്നയിച്ചിരുന്നതെങ്കിലും, അൾട്ടാ കാലിഫോർണിയെ കോളനീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഡോൺ ഗാസ്പർ ഡി പോർട്ടോളയുടെ നേതൃത്വത്തിലുള്ള ഒരു പര്യവേക്ഷണ സംഘം സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്റെ അസ്തിത്വത്തെക്കുറിച്ചു മനസ്സിലാക്കി 1769 ൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്ത് എത്തിച്ചേരുന്നതുവരെ യൂറോപ്യൻമാരുമായി താരതമ്യേന കുറച്ചുമാത്രമേ അവർക്ക് സമ്പർക്കമുണ്ടായിരുന്നുള്ളൂ.[15]

Remove ads

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ നഗരത്തിന്റെ മൊത്തം വിസ്തീർണം 7.7 ചതുരശ്ര മൈൽ (20 കി.മീ.2) ആണ്. ഇതുമുഴുവൻ കരപ്രദേശമാണ്. സാൻ ഫ്രാൻസിസ്കോ, ബ്രിസ്ബെയ്ൻ, സൌത്ത് സാൻ ഫ്രാൻസിസ്കോ, കോൾമ എന്നിവയാണ് ഡാലി സിറ്റിയുടെ അതിരുകളായി വരുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads