ഡൂജിയാങ്യാനിലെ ജലസേചന സമ്പ്രദായം
From Wikipedia, the free encyclopedia
Remove ads
ക്രിസ്തുവിനും 256 വർഷം മുൻപ് ചൈനയിലെ ക്വിങ് രാജവംശം രൂപംനൽകിയ ഒരു ജലസേചന പദ്ധതിയാണ് ഡൂജിയാങ്യാനിലെ ജലസേചന ശൃംഖല(ഇംഗ്ലീഷ്:Dujiangyan irrigation system). ചൈനയിൽ പോരടിക്കുന്ന നാടുകളുടെ കാലഘട്ടം(Warring States period of China) എന്നറിയപ്പെടുന്ന നാളുകളിലാണ് ഇത് സൃഷ്ടിച്ചത്. സിചുവാൻ പ്രവിശ്യയിലൂടെ ഒഴുകുന്ന മിൻ നദിയെ ആശ്രയിച്ചാണ് ഈ ജലസേചന പദ്ധതി സ്ഥിതിചെയ്യുന്നത്.
ബി.സി256-ൽ നിർമിച്ച ഈ എഞ്ചിനീയറിങ് വിസ്മയം ഇന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. 5,300 ചതുരശ്ര കിലോമീറ്ററിനും അധികം പ്രദേശത്തേക്ക് ഈ ശൃംഖലയിലൂടെ ജലം എത്തുന്നുണ്ട്.[1]2008ലെ സിചുവാൻ ഭൂചലനത്തെ തുടർന്ന് യുസ്സൂയി തീരത്തിന് കോട്ടം തട്ടിയിരിക്കുന്നു എന്ന റിപ്പോർട്ടുകൾ ആദ്യം ഉണ്ടായെങ്കിലും ഈ ജലസേചന പദ്ധതിക്ക് കാര്യമായ ക്ഷതം ഒന്നുംതന്നെ സംഭവിച്ചിരുന്നില്ല. [2][3]
പോരടിക്കുന്ന നാടുകളുടെ കാലഘട്ടത്തിൽ മിൻ നദീതീരങ്ങളിൽ താമസമുറപ്പിച്ചവർക്ക് വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം അത്യാപത്തുക്കൾ ഉണ്ടായിക്കൊണ്ടിരുന്നു. മിൻ നദിയുമായി സംയോജിച്ച് ഈ ജലസേചനപദ്ധതി യാഥാർത്ഥ്യമാക്കിയതിനുശേഷം പിന്നീടൊരിക്കലും ഈ പ്രദേശത്ത് വെള്ളപ്പൊക്കം അനുഭവപെട്ടിട്ടില്ല. ഇത് സിചുവാനിനെ ചൈനയിലെ ഒരു പ്രധാന കാർഷിക സമ്പന്ന പ്രദേശമാക്കി മാറ്റി. അന്നത്തെ ഛിൻ ഗവർണ്ണറായിരുന്ന ലീ ബിങ് വെള്ളപ്പൊക്കത്തെക്കുറിച്ച് പഠിക്കുകയും സമീപത്തുള്ള പർവ്വതങ്ങളിൽനിന്നും ഉരുകിയെത്തുന്ന ജലമാണ് ഇതിന്റെ പ്രധാനകാരണം എന്ന് കണ്ടെത്തുകയും ചെയ്തു. മിങ് നദി ഷെങ്ദു സമതലത്തിലെത്തുമ്പോൾ പലപ്പോഴും കരകവിഞ്ഞൊഴുകിയിരുന്നു. പ്രാദേശിക കർഷകർക്കും ഇതുമൂലം ദുരിതമനുഭവിക്കേണ്ടി വന്നിരുന്നു. ലീ ബിങ് ഈ സമസ്യയ്ക്കുള്ള പരിഹാരമായി ഒരു പുതിയ പദ്ധതി മുന്നോട്ടുവെച്ചു. ആയിരക്കണക്കിന് മനുഷ്യരുടെ പ്രവർത്തനഫലമായാണ് ഇത് യാഥാർത്യമായത്.[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads