തത്ത
പക്ഷി From Wikipedia, the free encyclopedia
Remove ads
സിറ്റാസിഫോർമസ് തത്ത
ഗോത്രത്തിലെ സിറ്റാസിഡേ (Psittacidae) കുടുംബത്തിൽപ്പെടുന്ന പക്ഷികളെ തത്തകൾ എന്നു പൊതുവേ പറയുന്നു. ഇവ മിക്കവാറും കൂട്ടമായാണ് സഞ്ചരിക്കുന്നത്. 80 ജനുസുകളിലായി ഏകദേശം 372 സ്പീഷിസുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.
കുറുകിയ കാലുകൾ, മെലിഞ്ഞ ശരീരം, തടിച്ചുരുണ്ട് കുറുകിയതും ഉറപ്പുള്ളതും അറ്റം കൂർത്തു വളഞ്ഞതുമായ ചുണ്ട്, നീണ്ട് ത്രികോണാകൃതിയിലുള്ള വാൽ, മരത്തിൽ കയറാനുപയോഗിക്കത്തക്ക കാലുകൾ, പച്ചത്തൂവലുകൾ എന്നിവ തത്തകളുടെ സവിശേഷതകളാണ്. തത്തയുടെ മേൽച്ചുണ്ട് തലയോടുമായി ബന്ധിച്ചിരിക്കുന്നതിനാൽ മേൽച്ചുണ്ടിന് പരിമിതമായ ചലനസ്വാതന്ത്ര്യമേ ഉള്ളൂ. തത്തയുടെ കാലിൽ നാല് വിരലുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടും ആണ്. ഇവ മിക്കപ്പോഴും കൂട്ടം ചേർന്നാണ് സഞ്ചരിക്കുന്നത്. 32 ഇനം തത്തകളുണ്ടെങ്കിലും അഞ്ചിനങ്ങൾ മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.
Remove ads
നാട്ടുതത്ത
(Psittacula krameri)

ഇവയിൽ ഏറ്റവുമധികമായുള്ളത് നാട്ടുതത്തയാണ്. പഞ്ചവർണക്കിളി, വാലൻതത്ത എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രനാമം സിറ്റാക്കുല ക്രാമേറി (Psittacula krameri) എന്നാണ്. ഇവ സംഘങ്ങളായി കൃഷിസ്ഥലങ്ങളിലെത്തി കൃഷിക്കും ഫലവൃക്ഷങ്ങൾക്കും വൻതോതിൽ നാശനഷ്ടമുണ്ടാക്കാറുണ്ട്. വിളഞ്ഞു നിൽക്കുന്ന ധാന്യച്ചെടികൾ, പാകമായി വരുന്ന കായ്കൾ തുടങ്ങിയവ ഭക്ഷിക്കുന്നതിനേക്കാൾ ഏറെ അവ കൊത്തി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ശരീരം മുഴുവനും പച്ച, മുകൾവശത്ത് നീലയും അടിഭാഗത്ത് മഞ്ഞ നിറവുമുള്ള വാൽ, കൊക്കിന്റെ മുകൾപ്പകുതി ചുവന്നതും കീഴ്പ്പകുതി കറുത്തതും, കൊക്കിന്റെ അടിയിൽ നിന്നു തുടങ്ങി പുറം കഴുത്തു ചുറ്റിപ്പോകുന്ന ഒരു കറുത്ത മാലയും അതിനെ തൊട്ടുകിടക്കുന്ന ഇളംചുവപ്പു വരയും ആൺപക്ഷിയുടെ സവിശേഷതകളാണ്. പെൺപക്ഷിക്ക് ചുവപ്പു മാലയ്ക്കു പകരം പുൽപ്പച്ച നിറത്തിലുള്ള തൂവലുകളാണ് കാണപ്പെടുക.[1]
Remove ads
പൂന്തത്ത
(Blossom headed parakeet)

ശാസ്ത്രനാമം സിറ്റാക്കുല സയനോസെഫാല (Psittacula cyanocephaia). ആൺപക്ഷിയുടെ തല ഊതയും ചുവപ്പും കലർന്ന നിറമായിരിക്കും. കഴുത്തിനു ചുറ്റും കറുത്ത വളയവും ചിറകിൽ ചുമലിനടുത്തായി ചുവന്ന ഒരു ചുട്ടിയും കാണപ്പെടുന്നു. പെൺപക്ഷിയുടെ തലയ്ക്ക് ഊത കലർന്ന ചാരനിറമായിരിക്കും. ചുമലിൽ ചുവപ്പ് ചുട്ടി കാണുന്നില്ല. കഴുത്തിനു ചുറ്റും മഞ്ഞവളയമാണുള്ളത്. ആൺപക്ഷിയുടെ കൊക്കിന് ഇളം ഓറഞ്ചും പെൺപക്ഷിയുടേതിന് മഞ്ഞനിറവുമാണ്. പൂന്തത്തകളുടെ വാലിന്റെ മുകൾഭാഗം നീലയും മധ്യത്തിലുള്ള നീണ്ട തൂവലുകളുടെ അറ്റത്ത് ഒരിഞ്ചോളം നീളത്തിൽ വെള്ളനിറവുമായിരിക്കും. പറക്കുമ്പോൾ ഈ വെള്ളനിറം വ്യക്തമായി കാണാനാകും. ടൂയി-ടൂയി എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടാണ് ഇവ പറക്കുന്നത്.[2]
Remove ads
നീലതത്ത
(Blue winged parakeet)

ശാസ്ത്രനാമം സിറ്റാക്കുല കൊളുംബോയ്ഡസ് (Psittacula columboides). നീലത്തത്തയുടെ ശരീരത്തിന് നീല കലർന്ന പച്ചനിറം; ചിറകുകളും വാലിന്റെ മുകൾഭാഗവും നീലയും, തലയും മാറിടവും പുറവും ചുവപ്പു കലർന്ന ചാരനിറവും, വാലിന്റെ അഗ്രം മഞ്ഞയും ആയിരിക്കും. ആൺപക്ഷിക്ക് കഴുത്തിൽ കറുത്ത മാലയും, അതിനുതൊട്ടു നീലയും പച്ചയും കലർന്ന ഭംഗിയുള്ള ഒരു മാലയുമുണ്ട്. കൊക്കിന്റെ മുകൾപ്പകുതി ചുവപ്പും, അറ്റം മഞ്ഞയും കീഴ്പ്പകുതി മങ്ങിയ കറുപ്പും നിറമാണ്. പെൺപക്ഷിയുടെ കൊക്കിന്റെ മേൽപ്പകുതി മങ്ങിയ കറുപ്പു നിറത്തിലായിരിക്കും. മുളന്തത്ത എന്ന പേരിലും അറിയപ്പെടുന്ന നീലത്തത്ത ഒരു കാട്ടുപക്ഷിയാണ്. ഇവ 30-40 എണ്ണമുള്ള കൂട്ടങ്ങളായാണ് സഞ്ചരിക്കുക. ക്രേ-ക്രേ-ഷ്ക്രേ-ഷ്ക്രേ എന്നിങ്ങനെയുള്ള പരുക്കൻ ശബ്ദം പുറപ്പെടുവിക്കുന്ന നീലത്തത്തയെ വളരെ ദൂരത്തു നിന്നുതന്നെ തിരിച്ചറിയാൻ കഴിയും.[3]
പ്രത്യുത്പാതനം
തത്തകൾ മുട്ടയിടുന്നത് വേനൽക്കാലത്താണ്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. 6-20 മീറ്റർ വരെ ഉയരമുള്ള മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. മരം കൊത്തിയുടെയും മറ്റും പഴയ കൂടുകളും ഇവ ഉപയോഗിക്കാറുണ്ട്. മതിലിലും ചുമരുകളിലും ഉള്ള ദ്വാരങ്ങളും തത്തകൾ കൂടുകളായി ഉപയോഗിക്കും. മാളത്തിനുള്ളിൽ കൂടുണ്ടാക്കാതെ തന്നെ തത്തകൾ മുട്ടയിടും. സാധാരണ നാല് മുട്ടകളിടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടാകില്ല. കുഞ്ഞുങ്ങളുടെ ശരീരത്തിൽ തൂവലുകളോ രോമങ്ങളോ കാണപ്പെടുന്നില്ല. തത്തകൾ അനുകരണ സാമർഥ്യം കൂടുതലുള്ള പക്ഷിയായതിനാൽ നിരന്തരം പരിശീലിപ്പിച്ചാൽ അക്ഷരസ്ഫുടതയോടെ സംസാരിക്കാൻ ഇവയ്ക്കു കഴിയും.
Remove ads
കാണപ്പെടുന്ന പ്രദേശങ്ങൾ
ഇന്ത്യ, തെക്കുകിഴക്കേ ഏഷ്യ, വടക്കേ അമേരിക്കയുടെ തെക്കൻ ഭാഗങ്ങൾ, തെക്കേ അമേരിക്ക, പടിഞ്ഞാറേ ആഫ്രിക്ക എന്നിങ്ങനെ മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും തത്തകളെ കാണാം. ഏറ്റവും കൂടുതൽ തത്ത ഇനങ്ങൾ വരുന്നത് ഓസ്ട്രേലേഷ്യ, തെക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്. ഒരു തത്തയുടെയും പ്രകൃത്യാ ഉള്ള ആവാസ വ്യവസ്ഥയിൽ യു.എസ്.എ ഉൾപ്പെടുന്നില്ല.
ലോക തത്തദിനം
മെയ് 31 ലോക തത്തദിന (World Parrot Day)മായി ആചരിക്കുന്നു.[4]
ചിത്രശാല
- Black-hooded Parakeet or Nanday Conure, a popular South American species.
- Rose-ringed Parakeet, a common species in Africa and Asia and feral in Europe And United States.
- Red-fronted Parakeet of New Zealand
- Pale-headed Rosella of Australia
- Musk Lorikeet of Australia
- Yellow-streaked Lory of New Guinea
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads