തമൻ ഉപദ്വീപ്‌

From Wikipedia, the free encyclopedia

തമൻ ഉപദ്വീപ്‌
Remove ads

റഷ്യയിലെ ക്രാസ്‌നോഡർ ക്രായിയിൽ സ്ഥിതിചെയ്യുന്ന ഒരു ഉപദ്വീപാണ് തമൻ ഉപദ്വീപ് - Taman Peninsula (Russian: Тама́нский полуо́стров, Tamanskiy poluostrov). തമൻ ഉപദ്വീപിന്റെ അതിർത്തികൾ, വടക്ക് അസോവ് കടലും പടിഞ്ഞാറ് കെർഷ് കടലിടുക്കും തെക്ക് ഭാഗത്ത് കരിങ്കടലുമാണ്.[1]

Thumb
തമൻ ഉപദ്വീപിന്റെ മാപ്,1870, മധ്യത്തിൽ കാണുന്നത് തെംറിയുക് ഉൾക്കടൽ, അടിയിൽ ഇടത്ത് തമൻ ഉൾക്കടൽ

കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളായി ഒരു കൂട്ടം ചെറു ദ്വീപുകൾ ക്രമാനുഗതമായി ഇന്നത്തെ ഉപദ്വീപായി മാറുകയായിരുന്നു. ഗ്രീക്ക് ഭാഷയായ പോന്റിക് ഗ്രീക്ക് സംസാരിക്കുന്ന ഹെർമോനസ്സ, ഫനഗോറിയ എന്നീ പുരാതന ഗ്രീക്ക് നഗരങ്ങൾ തമൻ ഉപദ്വീപിൽ നിലനിന്നിരുന്നു. അവ പിന്നീട് ട്മുതരകൻ(Tmutarakan) എന്ന നഗരമായി. പുരാതന കാലത്ത് അസോവ കടൽ തീരത്ത് വസിച്ചിരുന്ന മയിയോത്തിയൻ ജനങ്ങളും കരിങ്കടൽ തീരത്ത് വസിച്ചിരുന്ന സിന്ധി ജനങ്ങളും ഇവിടെ വസിച്ചിരുന്നു. ക്ലാസിക്കൽ കാലത്ത് ഈ പ്രദേശം ബോസ്ഫറൻ കിങ്ഡത്തിന്റെ ഭാഗമായി. അക്കാലത്ത് സർമാത്തിയൻസ്, ഗ്രീക്കുകാർ, അനറ്റോലിയൻ എന്നിവർ കരിങ്കടലിന്റെ തീരത്തുള്ള പോന്റുസ് പ്രവിശ്യയിൽ നിന്ന് കുടിയേറി. ജൂത കുടിയേറ്റവുമുണ്ടായി. നാലാം നൂറ്റാണ്ടിൽ തമൻ ഉപദ്വീപ് ഹൂണൻമാരുടെ നിയന്ത്രണത്തിലായി,വോൾഗ നദിയുടെ കിഴക്കുഭാഗത്ത് അധിവസിച്ചിരുന്ന നാടോടി ജനതയാണ് ഹൂണന്മാർ. ഇതിന് ശേഷം തമൻ ഉപദ്വീപിന്റെ ആസ്ഥാനം ഗ്രേറ്റ് ബൾഗേറിയയായിരുന്നു. ഏഴാം നുറ്റാണ്ടിന്റെ മധ്യത്തിൽ തുർക്കി ജനതയായ കസാർസുകളുടെ കസാറിയ കിംഗ്ഡത്തിന് കീഴിലായി. ഏകദേശം 969ൽ കസർ ഭരണം തകർന്നതോടെ ഡേവിഡ് എന്ന പേരുള്ള ഒരു ഭരണാധികാരിക്ക് കീഴിൽ കസർ യഹൂദ തുടർച്ചയി ഭരണകൂടം രൂപീകൃതമായി. 980കളിൽ അവസാനത്തിൽ യൂറോപ്യൻ ഗോത്ര ഭരണാധികാരികളായ കീവൻ റൂസിന്റെ അധീനതയിലായി. ഏകദേശം 1100 റഷ്യൻ രാജഭരണ പ്രവിശ്യയായ ത്മുതരകൻ ഭരണവും അവസാനിച്ചു. 1239 ദ്വീപ് മംഗോളിയർ പിടിച്ചെടുത്തു. 1419ൽ ഇറ്റലിയിലെ ജെനോവ പ്രവിശ്യയുടെയും 1419ൽ ക്രീമിയയിലെ ഗസാറിയയുടെ ഭാഗമായി.

Remove ads

പതിനഞ്ചാം നൂറ്റാണ്ടിൽ

പതിനഞ്ചാം നൂറ്റാണ്ടിലെ ഏറിയ കാലവും തമൻ ഉപദ്വീപ് ഭരിച്ചത് ജിനോയിസ് ജ്യു സിമിയോൺ ഡി ഗുയിസോൾഫി സ്ഥാപിച്ച ഗുയിസോൾഫി കുടുംബമാണ്. ജൂത കോൺസുൽ, കമ്മീഷണർമാർ, പ്രഭുക്കൻമാർ എന്നിവരാണ് ഈ ഉപദ്വീപിന്റെ ഭരണം നടത്തിയത്. ഇക്കാലയളവിൽ തെക്കൻ റഷ്യയിൽ മുഴുവൻ ജൂതായിസം നിലനിന്നിരുന്നു.

Thumb
വെങ്കല മഴു,തമൻ ഉപദ്വീപിൽ ബിസി ആറാം നുറ്റാണ്ടിൽ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നത്

ഓട്ടോമൻ കാലഘട്ടത്തിൽ

ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന ക്രിമിയൻ ഖനാതെ പ്രഭുക്കൾ 1483ൽ തമൻ ഉപദ്വീപ് പിടിച്ചെടുത്തു. 1791 -1783 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലായിരുന്നുവെന്നും അഭിപ്രായമുണ്ട്. 1787-1792 കാലഘട്ടത്തിൽ റഷ്യ-തുർക്കി യുദ്ധം നടന്നകാലയളവിൽ ഉപദ്വീപിന്റെ നിയന്ത്രണം റഷ്യൻ സാമ്രാജ്യം കൈമാറുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1792ൽ തമൻ ഉപദ്വീപിന്റെ റഷ്യൻ നിയന്ത്രണം ഓട്ടോമൻ സാമ്രാജ്യത്തിന് കൈമാറി. ഒടുവിൽ 1828ൽ ഇത് റഷ്യക്ക് തിരിച്ച് ലഭിച്ചു. [2] ഓട്ടോമൻ ഭരണകാലത്തെ കഫ്ഫ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നു ഇതെന്നും ഇത് പിന്നീട് 1784ൽ റഷ്യയ്ക്ക് കൈമാറിയെന്നും അഭിപ്രായമുണ്ട്.

കഴിഞ്ഞ കുറെ നൂറ്റാണ്ടായി, തമൻ ഉപദ്വീപിലെ ജനസംഖ്യ വളരെ വിരളമായിരുന്നു. തമൻ ഉപദ്വീപിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രം കൊസ്സക് പട്ടണമാണ്. രണ്ടാമത്തെ നഗരം തുറമുഖ പട്ടണമായ തെംറിയുക് ആണ്. മീഖായീൽ ലെർമോൺടോവ് തന്റെ നോവലായ എ ഹീറോ ഓഫ് അവർ ടൈമിൽ ഈ നഗരത്തെ അവമതിക്കുന്ന രൂപത്തിൽ വിവരിക്കുന്നുണ്ട്.

Thumb
തമൻ ഗ്രാമത്തിൽ രൂപപ്പെട്ട ഒരു സാധരണം ചെളി അഗ്നിപർവ്വതം

തമൻ ഉപദ്വീപിൽ പ്രകൃതിവാതകം, പെട്രോളിയം എന്നീ നിക്ഷേപങ്ങളും ചെറിയ ചെളി അഗ്നിപർവ്വതങ്ങലും അടങ്ങിയിട്ടുണ്ട്.

നാസി ജർമ്മനിയുടെ സായുധ സൈന്യമായുരുന്ന വെഹ്‌റ്മാഗ്റ്റ് 1942 തമൻ ഉപദ്വീപിൽ അധിനിവേശം നടത്തിയിരുന്നു. 1943ൽ സോവിയറ്റ് ചെമ്പട ഇത് തിരിച്ചുപിടിച്ചതായും പറയപ്പെടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads