താമരക്കുളം, കൊല്ലം ജില്ല

From Wikipedia, the free encyclopedia

താമരക്കുളം, കൊല്ലം ജില്ലmap
Remove ads

കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായി ചിന്നക്കടയ്ക്കു സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് താമരക്കുളം.[1] ഇവിടുത്തെ ഗണപതി ക്ഷേത്രം പ്രസിദ്ധമാണ്. കൊല്ലം പൂരം നടക്കുമ്പോൾ ഈ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗജവീരൻമാരെ എഴുന്നള്ളിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാറുണ്ട്.[2] താമരക്കുളത്ത് കൊല്ലം വികസന അതോറിറ്റിയുടെ ഒരു കാര്യാലയം പ്രവർത്തിച്ചുവരുന്നു.

വസ്തുതകൾ താമരക്കുളം, രാജ്യം ...
Remove ads

പാർട്ട്നർ കേരള 2014

2014-ൽ നഗരവികസനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ 'പാർട്നർ കേരള' എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചുചേർത്തു.[3] താമരക്കുളത്തിന്റെ വികസനത്തിനായി കൊല്ലം കോർപ്പറേഷനും വികസന അതോറിറ്റിയും ഈ സമ്മേളനത്തിൽ ചില പദ്ധതികൾ മുന്നോട്ടുവച്ചിരുന്നു.[4] കൊല്ലം കോർപ്പറേഷൻ ഇവിടെ 178.53 കോടി രൂപാ ചെലവിൽ ഒരു വ്യാപരസമുച്ചയവും പാർക്കിംഗ് എരിയയും നിർമ്മിക്കുമെന്ന് അറിയിച്ചു. 80 കോടി രൂപാ ചെലവിൽ ഒരു ഷോപ്പിങ് മാൾ നിർമ്മിക്കുമെന്ന് കൊല്ലം വികസന സമിതിയും പ്രഖ്യാപിച്ചു.[5]

Remove ads

ആരാധനാലയങ്ങൾ

താമരക്കുളം ശിവൻകോവിൽ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads