തൃപ്രയാർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് തൃപ്രയാർ. തൃശ്ശൂർ നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, ഗുരുവായൂർ-കൊടുങ്ങല്ലൂർ ദേശീയപാതയുടെ (ദേശീയപാത 17) മദ്ധ്യത്തിലായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ തൃപ്രയാർ ക്ഷേത്രം ഇവിടെയാണ്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തെ 'ദക്ഷിണ അയോദ്ധ്യ' എന്നും വിളിച്ച് വരുന്നു.
Remove ads
പേരിനു പിന്നിൽ
- തിരുപ്പുറൈയൻ[1] + ആർ എന്നതിൽ നിന്നാണ് തൃപ്രയാർ ഉണ്ടായത്. പുറൈയൻ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാർ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളിൽ ഉപയോഗിച്ചു കാണുന്നുണ്ട്.
- തൃപ്രയാർ എന്ന സ്ഥലനാമം തൃപ്രയാർ പുഴയെ (തീവ്രാ നദി) അടിസ്ഥാനമാക്കി ഉണ്ടായതായിരിക്കാം എന്നും പറയപ്പെടുന്നു. സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോൾ “തൃപ്രയാർ“ എന്ന പേരുവന്നതാണെന്നും അഭിപ്രായമുണ്ട്.[3] എന്നാൽ നദികളുടെ സംസ്കൃതപേരുകൾ ഗ്രന്ഥങ്ങളിലൊഴികെ മറ്റെങ്ങും പ്രചാരമില്ലാത്തത് ഈ വാദത്തിൻ എതിരു നിൽകുന്നു.
- തൃപ്രയാറിൻറെ പഴയ പേർ “പുറയാർ“ ആയിരുന്നുവെന്നും തിരുപുറയാർ “തൃപ്രയാർ“ ആയി മാറിയെന്നും അഭിപ്രായമുണ്ട്.[4]
- തീവ്രാ നദിക്ക് ശ്രീരാമ ക്ഷേത്രത്തിന്റെ സാന്നിധ്യത്താൽ "ദക്ഷിണ സരയൂ" എന്ന പേര് കൂടി ഉണ്ട്.
Remove ads
ചരിത്രം
തൃപ്രയാർ ക്ഷേത്രം പണ്ട് സാമൂതിരി രാജാക്കന്മാരുടെ ഭരണ പരിധിയിലായിരുന്നു. പിന്നീട് ഇത് ഡച്ച് ഭരണത്തിലും മൈസൂർ സുൽത്താന്മാരുടെ കീഴിലും കൊച്ചി രാജാക്കന്മാരുടെ ഭരണത്തിലും ആയി.
ഭൂമിശാസ്ത്രം
തൃപ്രയാർ പട്ടണം ശ്രീ രാമക്ഷേത്രത്തിനു ചുറ്റുമായി ആണ് വികസിച്ചിരിക്കുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെയാണ് തൃപ്രയാർ. ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ നിന്നും കാട്ടൂർ, ചുലൂർ വഴി 19 കിലോമീറ്റർ സഞ്ചരിച്ചാൽ തൃപ്രയാർ എത്താം. കൊടുങ്ങല്ലൂർ പട്ടണം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ശ്രീരാമ പോളിടെൿനിക്
- ശ്രീ നാരായണ കോളേജ്, നാട്ടിക
- ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടിക
- എസ്സ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ, നാട്ടിക
- ഗവണ്മെന്റ് ബി.എഡ് കോളെജ്, വലപ്പാട്
- ജി.വി.എച്.എസ് സ്കൂൾ, വലപ്പാട്
- ഗവണ്മെന്റ് ഫിഷറീസ് ഹൈസ്കൂൾ, ബീച്ച് റോഡ്
- ലെമർ പബ്ലിൿ സ്കൂൾ, ബീച്ച് റോഡ്
- എ.യു.പി.സ്ക്കൂൾ തൃപ്രയാർ
ഇതും കൂടി കാണുക
- ശ്രീരാമൻ ചിറയിലെ സേതുബന്ധനം (ചിറകെട്ട്)
- ശ്രീരാമൻ ചിറ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
