തൃശ്ശൂർ ലൂർദ്ദ് പള്ളി
From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് തൃശ്ശൂർ ലൂർദ്ദ് പള്ളി (Thrissur Lourdes Church) അഥവാ Our Lady of Lourdes Metropolitan Cathedral, Thrissur). ഔവർ ലേഡി ഓഫ് ലൂർദ്സിന് സമർപ്പിച്ചിരിക്കുന്ന[1] പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ തൃശ്ശൂർ അതിരൂപതയുടെ കത്തീഡ്രൽ പള്ളിയാണിത്. ഈ ദേവാലയം അതിന്റെ ഗംഭീരമായ ഉൾഭാഗത്തിന് പേരുകേട്ടതാണ്. വാസ്തുവിദ്യാ രൂപകൽപ്പനയുടെ ഒരു മാസ്റ്റർപീസായി കണക്കാക്കപ്പെടുന്ന ഒരു ഭൂഗർഭ ദേവാലയമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഫാ. ജോൺ മാളിയേക്കൽ ആണ് ഈ പള്ളി ആസൂത്രണം ചെയ്ത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പള്ളിയുടെ പുറംഭാഗത്തിന് വെളുത്ത ഗോപുരങ്ങളുള്ള ഒരു ഇന്തോ-യൂറോപ്യൻ മുഖച്ഛായയുണ്ട്. 1986-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തൃശ്ശൂർ നഗരത്തിലേക്കുള്ള ചരിത്രപരമായ സന്ദർശന വേളയിലാണ് ഈ പള്ളിയുടെ ശതാബ്ദി ആഘോഷിച്ചത്. കത്തീഡ്രൽ പള്ളി എല്ലാ മാസവും ആയിരക്കണക്കിന് തീർത്ഥാടകരെ ആകർഷിക്കുന്നു.

Remove ads
പ്രധാന സ്ഥാപനങ്ങൾ
- സെന്റ് മേരീസ് യു.പി. സ്കൂൾ
ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads







