തെയ്‌ബ്‌ മേത്ത

From Wikipedia, the free encyclopedia

തെയ്‌ബ്‌ മേത്ത
Remove ads

പ്രമുഖ ഇന്ത്യൻ ചിത്രകാരനായിരുന്നു തെയ്‌ബ്‌ മേത്ത (ജൂലൈ 26, 1925 - ജൂലൈ 2, 2009). 2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ ഇദ്ദേഹത്തിന്റെ ചിത്രം 20 ലക്ഷം ഡോളറിനാണ് വിറ്റുപോയത്.[2] ഒരു ഇന്ത്യൻ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായിരുന്നു ഇത്.

വസ്തുതകൾ
Remove ads

ജീവിതരേഖ

ഗുജറാത്തിലെ കപദ്വഞ്ജിൽ 1925-ലാണ് തെയ്‌ബ്‌ മേത്ത ജനിച്ചത്. കരിയറിന്റെ തുടക്കത്തിൽ ഒരു സിനിമാ ലബോറട്ടറിയിൽ ഫിലിം എഡിറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിത്രകലയിൽ തല്പരനായ ഇദ്ദേഹം 1952-ൽ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടി.[3]

ചിത്രകലയിൽ

2008 ജൂണിലെ ക്സ്രിസ്റ്റീസ് ചിത്രപ്രദർശനത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ പോയ ചിത്രം തെയ്‌ബ്‌ മേത്തയുടേതായിരുന്നു. ഏതാണ്ട് 20 ലക്ഷം ഡോളറിനാണ് ഇദ്ദേഹത്തിന്റെ ചിത്രം ഈ ലേലത്തിൽ വിറ്റുപോയത്. 2002-ൽത്തന്നെ സെലിബ്രേഷൻ എന്ന ചിത്രത്തിലൂടെ ക്രിസ്റ്റീസിലെ താരമായി മേത്ത മാറിയിരുന്നു.[4] 2005 മേയിൽ ഇന്ത്യയിലെ സഫ്രൺആർട്ടിന്റെ ഓൺലൈൻ ലേലത്തിൽ അദ്ദേഹത്തിന്റെ കാളി എന്ന ചിത്രം ഏകദേശം പത്ത് ലക്ഷം രൂപയ്ക്ക് വിറ്റഴിഞ്ഞു.[5] പുരാണകഥാപാത്രങ്ങളായ മഹിഷാസുരനെയും ദുർഗ്ഗാദേവിയെയും കഥാപാത്രങ്ങളായി ഇദ്ദേഹം വരച്ച ചിത്രം 1.584 മില്യൺ ഡോളറുകൾക്ക് വിറ്റഴിയുകയുണ്ടായി.[6][7][8] 2005 ഡിസംബറിൽ ഇദ്ദേഹത്തിന്റെ ജെസ്ച്വർ എന്ന ചിത്രം 3.1 കോടി രൂപയ്ക്കാണ് വിറ്റഴിഞ്ഞത്.[9]

Remove ads

പുരസ്കാരങ്ങൾ

ചിത്രകലയിലെ സംഭാവനകൾ മാനിച്ച് ഭാരതസർക്കാർ 2007-ൽ മേത്തയ്ക്ക് പത്മഭൂഷൺ ബഹുമതി നല്കി ആദരിച്ചു. 1988-ൽ മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാനം ലഭിച്ചിട്ടുണ്ട്.[10] 1970-ൽ ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും ലഭിച്ചു.[10]

മരണം

2009 ജൂലൈ രണ്ടിന് മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് തെയ്‌ബ്‌ അന്തരിച്ചു.[2]

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads