ദി കാൻഡ്‌ലർ ബിൽഡിംഗ്
ടൈംസ് സ്ക്വയറിന്റെ തെക്കേ അറ്റത്തുള്ള നിരവധി നിലകളുളള ഒരു കെട്ടിടം From Wikipedia, the free encyclopedia
Remove ads
ന്യൂയോർക്ക് സിറ്റിയിലെ മിഡ്‌ടൗൺ മാൻഹട്ടൻ പരിസരത്തുള്ള ടൈംസ് സ്ക്വയറിന്റെ തെക്കേ അറ്റത്തുള്ള നിരവധി നിലകളുളള ഒരു കെട്ടിടമാണ് കാൻഡ്‌ലർ ബിൽഡിംഗ്. 221 വെസ്റ്റ് 41 സ്ട്രീറ്റ് എന്ന ഇതര വിലാസമുള്ള കെട്ടിടത്തിൽ 24 നിലകൾ അടങ്ങിയിരിക്കുന്നു. സ്പാനിഷ് നവോത്ഥാന ശൈലിയിൽ വില്ലുവർ, ഷേപ്പ് ആൻഡ് ബ്രെഡി എന്ന സ്ഥാപനമാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. 1912 നും 1913 നും ഇടയിൽ കൊക്കകോള കമ്പനി ഉടമ ആസാ ഗ്രിഗ്സ് കാൻഡ്ലർക്കായി ഇത് വികസിപ്പിച്ചെടുത്തു. 1916-ലെ സോണിംഗ് പ്രമേയത്തിന് മുമ്പ് ന്യൂയോർക്ക് സിറ്റിയിൽ നിർമ്മിച്ച അവസാനത്തെ അംബരചുംബികളിലൊന്നാണ് കാൻഡ്‌ലർ ബിൽഡിംഗ്. ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ (NRHP) ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.
Remove ads
സൈറ്റ്
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads