നടയ്ക്കൽ

കൊല്ലം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നടയ്ക്കൽ. അടുതല, വരിഞ്ഞം വാർഡുകളുടെ സംഗമസ്ഥാനമാണ് ഇത്. ഇത്തിക്കരയാറിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന   നടയ്ക്കൽ നെൽ കൃഷിയിൽ ഏറെ മുൻപന്തിയിലാണ്. [1][2]

വസ്തുതകൾ Nadakkal നടയ്ക്കൽ, Country ...

ചാത്തന്നൂർ ദേശീയപാത 47 ന് സമീപമുള്ള കല്ലുവാതുക്കൽ നിന്നും 2 .5 കി.മീറ്ററും, ചാത്തന്നൂർ നിന്നും 5 കി.മീറ്ററുമാണ് നടയ്ക്കലിലേക്ക്. ചാത്തന്നൂർ വെളിനല്ലൂർ റോഡിന്റെയും കല്ലുവാതുക്കൽ ചെങ്കുളം റോഡിന്റെയും സംഗമസ്ഥാനമാണ് നടയ്ക്കൽ . നടയ്ക്കൽ നിന്നും പ്രമുഖ പട്ടണങ്ങളായ കൊല്ലം, കൊട്ടാരക്കര, ആയൂർ, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് ഏകദേശം ഒരേ ദൂരമാണ്.

പ്രമുഖ സഹകരണ സ്ഥാപനമായ നടയ്ക്കൽ സർവ്വീസ്  സഹകരണ ബാങ്ക് ഈ പ്രദേശം കേന്ദ്രീകരിച്ചാണ്  രൂപീകരിച്ചത്.[3] കല്ലുവാതുക്കൽ പഞ്ചായത്തിലെ ഏക മിനി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് നടയ്ക്കലാണ്. കൂടാതെ ഓപ്പൺ ജിംനേഷ്യം, വില്ലേജ് ഓഫീസ്, ഊർജിത കന്നുകാലി വികസന കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം, പകൽ വീട്, സാംസ്‌കാരിക കേന്ദ്രമായ  ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ്ബ് & ലൈബ്രറി എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇവിടെയുണ്ട്. നടയ്ക്കൽ ആലുവിള ക്ഷേത്രം, ശ്രീമൂർത്തീ ക്ഷേത്രം, നടയ്ക്കൽ ജുമാ മസ്ജിദ്, സെന്റ്. ജോൺസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads