നീർനായ (ഉപകുടുംബം)

ജലജീവി From Wikipedia, the free encyclopedia

നീർനായ (ഉപകുടുംബം)
Remove ads

സസ്തനികളിലെ ഒരു കുടുംബമായ മസ്റ്റെലൈഡിലെ ഉപകുടുംബമാണ് നീർനായ (Lutrinae , Otter) മാംസഭോജികളായ ഇവ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവയാണ്. മനുഷ്യരിൽ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന നീർനായകൾക്ക് മണത്തറിയാനുള്ള ശേഷി കൂടുതലാണ്.

വസ്തുതകൾ നീർനായ, Scientific classification ...

ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടൽക്കാടുകളോ ആണ്‌ നീർനായകളുടെ പാർപ്പിടം. നദികളിലും വയലുകളിലും കായലുകളിലും ഒക്കെ ഇരതേടുന്ന നീർനായകളെ കാണാം. ചില വർഗ്ഗങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ കടൽ ജലത്തിലും ജീവിക്കുന്നു. മത്സ്യം, തവള, ഇഴജന്തുക്കൾ, ഞണ്ട് തുടങ്ങിയവയാണ്‌ മുഖ്യാഹാരം.

Remove ads

ഇനങ്ങൾ

നീർ നായ വർഗ്ഗം

മൊത്തം പതിമ്മൂന്ന് വർഗ്ഗം നീർനായകൾ ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നു.

  1. യൂറേഷ്യൻ നീർനായ (Lutra lutra)
  2. ഹെയറിനോസ്ഡ് നീർനായ (Lutra sumatrana)
  3. ജാപ്പനീസ് നീർനായ (Lutra nippon)
  4. സ്പോട്ടഡ് നെക്ക് നീർനായ (Hydrictis maculicollis)
  5. സ്മൂത്ത് കോട്ടഡ് നീർനായ (Lutrogale perspicillata)
  6. നോർത്തേൻ റിവർ നീർനായ (Lontra canadensis)
  7. സതേൺ റിവർ നീർനായ (Lontra provocax)
  8. നിയോട്രോപിക്കൽ നീർനായ (Lontra longicaudis)
  9. മറീൻ നീർനായ (Lontra felina)
  10. ജയന്റ് നീർനായ (Pteronura brasiliensis)
  11. ആഫ്രിക്കൻ ക്ലോലെസ്സ് നീർനായ (Aonyx capensis)
  12. മല നീർനായ (Aonyx cinerea)
  13. കടൽ നീർനായ (Enhydra lutris)

ഇവയിൽ സ്മൂത്ത്-കോട്ടഡ് നീർനായ, മല നീർനായ എന്നിവയെ കേരളത്തിലെ നദികളിലും കായലുകളിലും കാണാം.[1]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads