നൂർജഹാന്റെ ശവകുടീരം

From Wikipedia, the free encyclopedia

നൂർജഹാന്റെ ശവകുടീരംmap
Remove ads

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ പത്നിയായിരുന്ന നൂർജഹാനുവേണ്ടി നിർമ്മിക്കപ്പെട്ട ശവകുടീരമാണ് നൂർജഹാന്റെ ശവകുടീരം (ഉർദു: مقبرہ نورجہاں). മുഗൾ വാസ്തുകലയിൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരം പാകിസ്താനിലെ ലാഹോറിൽ നിന്ന് രവി നദിക്കു കുറുകെയുള്ള ഷഹ്ദാര ബാഗിൽ അവരുടെ ഭർത്താവായ ജഹാംഗീറിന്റെ ശവകുടീരത്തിനും സഹോദരൻ ആസിഫ് ഖാന്റെ ശവകുടീരത്തിനും സമീപത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.[1][2][3][4] ഷഹ്ദാരയിൽ ഈ സ്ഥലം ഏതാണ്ട് 17 ഏക്കറുകളിലായാണ് പരന്നു കിടക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപ ചെലവിൽ നാലു വർഷം എടുത്താണ് ഈ ശവകുടീരം നിർമ്മിച്ചിരിക്കുന്നത്.

വസ്തുതകൾ നൂർജഹാന്റെ ശവകുടീരം مقبرہ نورجہاں, Coordinates ...

ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂർ ജഹാൻ. മാത്രമല്ല മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയും അവരായിരുന്നു. നൂർ ജഹാന്റെ രണ്ടാം ഭർത്താവായിരുന്നു ജഹാംഗീർ. ഇരുവരും തമ്മിലുള്ള പ്രണയം പല കഥകളിലും കെട്ടുകഥകളിലുമായി വിവരിക്കപ്പെട്ടിട്ടുണ്ട്. പത്നി നൂർജഹാനോടുള്ള ബഹുമാനസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂർ ജഹാന്റേയും പേരുകൾ കൊത്തിയ നാണയങ്ങൾ ജഹാംഗീർ ചക്രവർത്തി പുറത്തിറക്കിയിരുന്നു.[5] ഇന്ത്യാചരിത്രത്തിലെ‍ ശക്തരായ വനിതകളുടെ കൂട്ടത്തിൽ ഒരാളായി നൂർ ജഹാനും ഉൾപ്പെടുന്നു.

Remove ads

ചരിത്രം

18 വർഷങ്ങൾ ജഹാംഗീറിനോടൊപ്പം ജീവിച്ചശേഷം 68 വയസ്സുള്ളപ്പോൾ അവർ മരണമടഞ്ഞു. ഈ ശവകുടീരത്തിന്റെ മിക്കവാറും ഭാഗങ്ങൾ അവരുടെ ജീവിതകാലഘട്ടത്തുതന്നെ പണികഴിപ്പിച്ചതാണ്.[6] അക്കാലത്തെ മൂന്ന് ലക്ഷത്തോളം രൂപ മുടക്കി നാല് വർഷം കൊണ്ടാണ് ഇതു പൂർത്തിയാക്കിയത്. ഷാജഹാൻ മുഗൾ സിംഹാസനത്തിൽ അവരോധിതനായതിനുശേഷം അവർക്ക് 200,000 രൂപ പ്രതിവർഷം അലവൻസ് നൽകുകയുണ്ടായി. നൂർജഹാന്റെയും ഷാജഹാന്റെയും ധാരണ മോശമായ അവസ്ഥയിൽ, വാർഷിക അലവൻസിൽ നിന്ന് അവരുടെ ശവകുടീരത്തിന്റെ നിർമ്മാണത്തിനായി അവർക്ക് പണം കണ്ടെത്തേണ്ടിവന്നു.[7]

പതിനെട്ടാം നൂറ്റാണ്ടിലെ സിഖ് കാലഘട്ടത്തിൽ രഞ്ജിത് സിങ്ങിന്റെ സൈന്യം ആസിഫ് ഖാന്റെ ശവകുടീരത്തിനൊപ്പം നൂർജഹാൻെറ ശവകുടീരത്തിലെ അലങ്കാര കല്ലുകളും മാർബിളുമെല്ലാം നീക്കം ചെയ്യുകയുണ്ടായി.[8] അവയിൽ പലതും അമൃത്സറിലെ സുവർണ്ണക്ഷേത്രത്തെ അലങ്കരിക്കാനായാണ് അവർ ഉപയോഗിച്ചത്.[1][2][3] പിന്നീട് ഇത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ആസിഫ് ഖാൻ, നൂർജഹാൻ എന്നിവരുടെ ശവകുടീരങ്ങൾക്കിടയിലൂടെയുള്ള ലാഹോർ-പെഷവാർ റെയിൽവേ ലൈനിന്റെ നിർമ്മാണത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. അക്കാലത്തു കുടീരം ചെറിയ അറ്റകുറ്റപ്പണികൾക്കു വിധേയമായിരുന്നുവെങ്കിലും പിന്നീടു കൂടുതലായ പുനരുദ്ധാരണത്തിനു നിർദ്ദേശിക്കപ്പെട്ടിരുന്നു.

Remove ads

വാസ്തുവിദ്യ

Thumb
നൂർജഹാൻറെയും അവരുടെ മകളായ ലാഡ്ലി ബീഗത്തിൻറെയും സ്മാരകം

വെളുത്ത മാർബിളിൽ പണിത പിതാവിന്റെ ശവകുടീരത്തിനു (ഐതിമദ്-ഉദ്-ദൗളയുടെ ശവകുടീരം) വ്യത്യസ്തമായി തന്റെ ഭർത്താവിന്റെ ശവകുടീരത്തിനു (ജഹാംഗീറിന്റെ ശവകുടീരം) സമാനമായി ചുവന്ന മണൽക്കല്ലിൽ പരന്ന മേൽക്കൂരയോടുകൂടിയാണ് നൂർജഹാന്റെ ശവകുടീരം നിർമ്മിച്ചിരിക്കുന്നത്.[7] മാർബിൾ ഫലകങ്ങളിൽ കൊത്തുപണികളും സൂക്ഷ്മമായ അലങ്കാരപ്പണികളും ചെയ്തിട്ടുണ്ട്. പുറംഭാഗത്ത് അമൂല്യമായ കല്ലുകൾ പതിച്ചതും മാർബിൾ കൊണ്ട് നിർമ്മിച്ചതുമായ 7 താഴികക്കുടങ്ങൾ കാണപ്പെടുന്നു. അകത്തെ തറ മാർബിൾ കൊണ്ടും പുറത്തേത് മണൽക്കല്ല് കൊണ്ടുമാണ് പണിതിരിക്കുന്നത്.

ശവകുടീരത്തിന്റെ സെൻട്രൽ വൗൾട്ടെഡ് ചേമ്പറിൽ രണ്ട് സ്മാരകങ്ങൾ ഉള്ള ഒരു മാർബിൾ പ്ലാറ്റ്ഫോം കാണപ്പെടുന്നു. ഇതിൽ ഒന്ന് നൂർജഹാനെ അനുസ്മരിക്കുന്നു മറ്റൊന്ന് ലാഡ്ലി ബീഗം എന്ന മകളുടെ സ്മാരകവുമാണ്. 1912-ൽ ഡൽഹിയിലെ ഹക്കീം അജ്മൽ ഖാനാണ് ഇത് നിർമ്മിച്ചത്. ശവക്കല്ലറകൾ യഥാർത്ഥ മാർബിളിൽ ജഹാംഗീർ, ആസിഫ് ഖാൻ എന്നിവരുടെ ശവകുടീരങ്ങളിൽ കാണപ്പെടുന്ന അതേ രീതിയിൽ അലങ്കാരവേലയും ശില്പവൈദഗ്ദ്ധ്യം കൊണ്ട് അലങ്കരിക്കുന്നു. അവരുടെ ശവകുടീരത്തിൽ ഒരു സ്‌മരണക്കുറിപ്പ്‌ കൊത്തിവച്ചിട്ടുണ്ട്: "ഈ പാവപ്പെട്ട അപരിചിതൻറെ ശവക്കുഴിയിൽ വിളക്കോ റോസാപ്പൂവോ വയ്ക്കരുത്. ബട്ടർഫ്ലൈയുടെ ചിറകുകൾ കത്താനോ രാപ്പാടികൾ പാടാനോ പാടില്ല".[9]

പൂന്തോട്ടം

പേർഷ്യൻ രീതിയിലുള്ള ചാർബാഗിന്റെ മധ്യത്തിലാണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്.[7] യഥാർത്ഥ തോട്ടം അധികകാലം നിലനിന്നില്ല.[7] ഒരിക്കൽ ഈ തോട്ടത്തിൽ ധാരാളം റ്റുലിപുകളും റോസാപ്പൂക്കളും, മുല്ലപ്പൂക്കളും നിറഞ്ഞ് മനോഹാരിത സൃഷ്ടിച്ചിരുന്നു.[7]

Remove ads

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads