ന്യൂപോർട്ട് ബീച്ച്
From Wikipedia, the free encyclopedia
Remove ads
ന്യൂപോർട്ട് ബീച്ച്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിലെ ഒരു കടൽത്തീര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 85,287 ആയിരുന്നു. ന്യൂപോർട്ട് ഹാർബർ ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.
Remove ads
ചരിത്രം
ന്യൂപോർട്ടിന്റെ ഉപരിഭാഗത്തെ ഉൾക്കടൽ പ്രദേശം പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഒരു അരുവിയാൽ കാർന്നെടുത്തുണ്ടായ മലയിടുക്കാണ്. നിമ്ന്ന ഭാഗത്തെ ഉൾക്കടൽ ഏറെക്കാലങ്ങൾക്കുശേഷം സമുദ്രജലപ്രവാഹങ്ങളോടൊപ്പം എത്തിയ മണലിനാൽ രൂപപ്പെട്ട ഓഫ്ഷോർ തീരമാണ്. ഇപ്പോൾ ഇത് ന്യൂപോർട്ട് ബീച്ചിലെ ബാൽബോവ പെനിൻസുല ആയി അംഗീകരിച്ചിരിക്കുന്നു. യൂറോപ്യൻ കുടിയേറ്റക്കാർ കാലിഫോർണിയ തീരത്ത് എത്തുന്നതിന് മുമ്പ് ന്യൂപോർട്ടും ചുറ്റുമുള്ള പ്രദേശങ്ങളും ഇന്ത്യൻ ഭൂപ്രദേശങ്ങളായിരുന്നു. ഇന്ത്യൻ ഷെല്ലുകളും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിൽ ഇന്നും കാണാവുന്നതാണ്. ഭൂമിയുടെ ലഭ്യത മൂലം 1800-കളിൽ ഈ പ്രദേശത്ത് കുടിയേറ്റക്കാർ അധിവസിച്ചുതുടങ്ങി. ന്യൂപോർട്ട് പ്രദേശത്ത് ഭൂമിയുടെ ഏക്കറുകളായുള്ള തുണ്ടുകൾ ഒരു തുണ്ടിനു $ 1 എന്ന നിലയിൽ കാലിഫോർണിയ സംസ്ഥാനം വിറ്റഴിച്ചിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
