പള്ളിത്തോട്ടം
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു കടൽത്തീര പ്രദേശമാണ് പള്ളിത്തോട്ടം. കൊല്ലം കോർപ്പറേഷനു കീഴിലുള്ള സെൻട്രൽ സോൺ II-ലെ 46-ആം വാർഡാണിത്.[1][2] മത്സ്യബന്ധനമാണ് ഇവിടെയുള്ളവരുടെ പ്രധാന ഉപജീവനമാർഗ്ഗം.
Remove ads
പ്രാധാന്യം
കൊല്ലം ജില്ലയിലെ 27 മത്സ്യബന്ധന ഗ്രാമങ്ങളിലൊന്നാണ് പള്ളിത്തോട്ടം. 2011-ൽ കുസാറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേ പ്രകാരം കൊല്ലം ജില്ലയിലെ ഏറ്റവും സാക്ഷരത കൂടിയ മത്സ്യബന്ധന തൊഴിലാളികൾ വസിക്കുന്ന പ്രദേശമാണ് പള്ളിത്തോട്ടം. ഇവിടുത്തെ മത്സ്യബന്ധനതൊഴിലാളികൾ തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, സോണാർ, എക്കോസൗണ്ടർ, ഐ.സി.റ്റി. ഉപകരണങ്ങൾ, മൊബൈൽ ഫോൺ, റേഡിയോ ബെൻസിഗർ 107.8 എന്നീ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.[3] സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റിയിലെ മിക്ക അംഗങ്ങളും പള്ളിത്തോട്ടം സ്വദേശികളാണ്.[4]
പഴമയും ആധുനികതയും ഇടകലർന്ന ഗ്രാമങ്ങളാണ് പള്ളിത്തോട്ടത്തിൽ സ്ഥിതിചെയ്യുന്നത്.[5] നീണ്ടകരയ്ക്കു തെക്ക് കൊല്ലം തുറമുഖത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഇവിടുത്തെ കടൽത്തീരത്തിന് ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇവിടെ ഒരു ബോട്ട് യാർഡ് പ്രവർത്തിച്ചുവരുന്നു. പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച ചെറുവള്ളങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്.[6]
കൊല്ലം വികസന അതോറിറ്റി പള്ളിത്തോട്ടത്തിൽ ഒരു ഹൗസിംഗ് കോളനി തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്.[7] കൊല്ലം നഗരത്തിലെ ചില കേബിൾ ടി.വി. സേവനദാതാക്കൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[8] കൊല്ലം സിറ്റി പോലീസിന്റെ അധികാരപരിധിയിൽ വരുന്ന 17 പോലീസ് സ്റ്റേഷനുകളിലൊന്ന് പള്ളിത്തോട്ടത്തു സ്ഥിതിചെയ്യുന്നുണ്ട്.
Remove ads
എത്തിച്ചേരുവാൻ
- കൊല്ലം റെയിൽവേസ്റ്റേഷൻ - 2 കിലോമീറ്റർ
- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 1.4 കി.മീ.
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 2.7 കി.മീ.
- കൊല്ലം തുറമുഖം - 2.2 കി.മീ.
- കൊല്ലം കടൽപ്പുറം - 300 മീറ്റർ
- പരവൂർ തീവണ്ടി നിലയം - 12.7 കി.മീ.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads