പാലക്കാവ് ഭഗവതി ക്ഷേത്രം

From Wikipedia, the free encyclopedia

പാലക്കാവ് ഭഗവതി ക്ഷേത്രംmap
Remove ads

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരുദേവീ ക്ഷേത്രമാണ് ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രം. വർക്കലയ്ക്കടുത്തുള്ള ഇടവ പഞ്ചായത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഭദ്രകാളി ദേവിയുടെ കിഴക്കു ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നയ ഈ ക്ഷേത്രം ശ്രീനാരായണ ഗുരു പലവട്ടം സന്ദർശിച്ചിട്ടുണ്ട്.[1]

വസ്തുതകൾ ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...
Thumb
പാലക്കാവ് ഭഗവതി
Thumb
പാലക്കാവ് ഭഗവതി ക്ഷേത്രം
Remove ads

പ്രതിഷ്ഠ

പ്രധാന പ്രതിഷ്ഠ പാലക്കാവിലമ്മ (ഭദ്രകാളിയുടെ ശാന്തസ്വരൂപം). കിഴക്ക് ദർശനം.

ഉപദേവതകൾ

അന്നപൂർണേശ്വരി, ഗണപതി, നവഗ്രഹങ്ങൾ, ആദിത്യൻ, ഹനുമാൻ, ബ്രഹ്മരക്ഷസ്സ്, യോഗിശ്വരൻ, നാഗരാജാവ്, മാടൻ തമ്പുരാൻ.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ

മഹാഗണപതിഹോമം, ഗണപതിഭഗവനും ദേവിയ്ക്കും മുഴുക്കാപ്പ്, മൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, ശത്രുസംഹാരഹോമം, കളം എഴുത്തും പാട്ടും, നാഗപൂജ, പഞ്ചശിരസ്ഥാനം, നവകം, പഞ്ചഗവ്യം, പഞ്ചവിംശതി കലശാഭിഷേകം, സഹസ്രകലശം, പഞ്ചാമൃതാഭിഷേകം,കലശാഭിഷേകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, കഞ്ഞിസദ്യ നേർച്ച, അന്നദാനം, മഹാലക്ഷ്മിപൂജ, ശ്രീവിദ്യാവർദ്ധിനിപൂജ, ആയുരാരോഗ്യപൂജ, ദമ്പതിപൂജ, ശത്രുസംഹാരപൂജ, ഉദയാസ്തമനപൂജ, സർപ്പബലി, തുടങ്ങിയവയും നവഗ്രഹങ്ങളിൽ ഓരോന്നിനും പൂജയും, ഹോമവും, അർച്ചനയും മറ്റ് നിരവധി പൂജകളും ഈ ക്ഷേത്രത്തിൽ നടത്തിവരുന്നു. എല്ലാ ദിവസവും-ഗണപതിഹോമം, മുഴുക്കാപ്പ് പൂജ, ഐശ്വര്യപൂജ, കുടുംബാർച്ചന, അഷ്ടമംഗല്യപൂജ, ഐകമത്യസൂക്താർച്ചന, ഭഗവതിസേവ, നവഗ്രഹപൂജ, ഓരോ ഗ്രഹത്തിന് പൂജയും, അർച്ചനയും, തൃമധുരം, ശക്തിപഞ്ചാക്ഷരിപൂജ, വിദ്യാവർദ്ധിനിപൂജ. ക്ഷേത്രതിലെ മുഖ്യമായ വഴിപാടിനം: ഉരുളി പായസം[2]

Remove ads

പൂജകൾ

രാവിലെ  :
5:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം തുടർന്ന് അഭിഷേകം, ഗണപതി ഹോമം
6 :30 - നിവേദ്യവും ശീവേലിയും
7 :00 - ഉഷ പൂജ
10 :00 - ഉച്ച പൂജയും
10 :45 - നട അടപ്പ്
വൈകിട്ട്  :
5 :00 - നട തുറപ്പ്
6 :30 - ദീപാരാധന
7 :30 - അത്താഴപൂജയും ശീവേലിയും
8 :00 - നട അടപ്പ്


അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads