പാലാരിവട്ടം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia

പാലാരിവട്ടംmap
Remove ads

എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷനിൽ ഉൾപ്പെടുന്ന ചെറിയ പട്ടണപ്രദേശമാണ്‌ പാലാരിവട്ടം. എറണാകുളത്തുനിന്നും കാക്കനാടേക്കും, ആലുവായിലേക്കുമുള്ള റോഡുകൾ വേർപിരിയുന്നത് പാലാരിവട്ടത്തുനിന്നാണ്. പാലാരിവട്ടത്തുനിന്നും കളമശ്ശേരിക്ക് 6 കിലോമീറ്ററും, കാക്കനാടേക്ക് 7 കിലോമീറ്ററുമാണ്. പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിൻറേയും കൊച്ചിയുടെയും അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കൊതികല്ല് ഒരെണ്ണം പാലാരിവട്ടം ജംഗ്ഷനിലാണ് സ്ഥാപിച്ചിരുന്നത്[അവലംബം ആവശ്യമാണ്].

വസ്തുതകൾ Palarivattom പാലാരിവട്ടം, Country ...
Thumb
പാലാരിവട്ടത്തിനു സമീപമുള്ള പൈപ്പ്‌ലൈൻ ജംഗ്ഷനിൽ ദേശീയപാത 544
Remove ads

പേരിനു പിന്നിൽ

ബുദ്ധമതക്കാരുടെ ആശുപത്രികളോ ഭരണകേന്ദ്രങ്ങളോ വട്ടം (മരുത്തോർ വട്ടം)എന്നാണറിയപ്പെട്ടിരുന്നത്. ബൗദ്ധരെ അരിയർ (ആര്യർ) എന്നും വിളിച്ചിരുന്നു. അവരിൽ തന്നെ പാലരിയർ എന്ന ഒരു വിഭാഗക്കാരുടെ പ്രധാന ആശുപത്രി പ്രവർത്തിച്ചിരുന്നതിനാലാണ്‌ ഈ സ്ഥലത്തിൻ പാലാരിയർ വട്ടമെന്നും അത് ലോപിച്ച് പാലാരിവട്ടം എന്നും പേരു വന്നത്. [2]

അടുത്തുള്ള പ്രദേശങ്ങൾ

തമ്മനം

പ്രധാന സ്ഥാപനങ്ങൾ

പരാമർശങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads