പാലോ ആൾട്ടോ

അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia

പാലോ ആൾട്ടോmap
Remove ads

പാലോ ആൾട്ടോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാന്താ ക്ലാര കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ മൂലയിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ചാർട്ടർ നഗരം ആണ്. (ഐക്യനാടുകളിൽ ചാർട്ടർ നഗരം എന്നു വിവക്ഷിക്കുന്നത്, ദേശീയ, പ്രാദേശീയ നിയമങ്ങൾക്കതീതമായി, ഒരു നഗരഭരണകൂടം സ്വന്തം ചാർട്ടർ രേഖയനുസരിച്ച് നിയമം നിർവചിച്ചിരിക്കുന്ന നഗരങ്ങളെയാണ്).

വസ്തുതകൾ Palo Alto, California, Country ...

പാലോ അൾട്ടോ നഗരം സ്ഥാപിച്ചത് ലെലാൻറ് സ്റ്റാൻഫോർഡ് സീനിയറാണ്. അദ്ദേഹം തന്റെ പുത്രനായിരുന്ന ലെലാന്റ് സ്റ്റാൻഫോർഡ് ജൂനിയറിന്റെ മരണത്തെത്തുടർന്ന് സ്റ്റാൻഫോർഡ് സർവ്വകലാശാല സ്ഥാപിച്ച വേളയിലാണ് ഈ നഗരവും സ്ഥാപിച്ചത്. ഈ നഗരത്തിന്റെ പരിധിയിൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ ചില ഭാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഹ്യൂലെറ്റ്-പക്കാർഡ് (HP), സ്പേസ് സിസ്റ്റംസ് / ലോറൽ, VMware, ടെസ്ല, ഫോർഡ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ, PARC, IDEO, സ്കൈപ്പ്, പാലന്തിർ ടെക്നോളജീസ് , ഹ്യൂസ് തുടങ്ങി നിരവധി ഹൈ-ടെക്നോളജി കമ്പനികളുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഇത് ഗൂഗിൾ,[7]  ഫേസ്ബുക്ക്, ലോജിറ്റെക്,[8] ഇന്റ്യൂട്ട്, പിന്റെറെസ്റ്റ്, പേപാൽ തുടങ്ങിയ ഉന്നത സാങ്കേതിക വിദ്യാ കമ്പനികളുടേയും ജന്മഗേഹമായിട്ടുണ്ട്.

ഈസ്റ്റ് പാലോ ആൾട്ടോ, മൗണ്ടൻ വ്യൂ, ലോസ് ആൾട്ടോസ്, ലോസ് ആൾട്ടോസ് ഹിൽസ്, സ്റ്റാൻഫോർഡ്, പോർട്ടോള വാലി, മെൻലോ പാർക്ക് തുടങ്ങിയ നഗരങ്ങൾ പാലോ ആൾട്ടോ നഗരവുമായി അതിർത്തികൾ പങ്കിടുന്നു. എൽ പാലോ അൾട്ടോ എന്നു പേരായ ഒരു തീരദേശ റെഡ്‍വുഡ് മരത്തിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 64,403 ആയിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങളിലൊന്നാണിത്. രാജ്യത്തെ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് ഇവിടെ വസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും.[9]

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads