പാവറട്ടി സെന്റ് ജോസഫ് പള്ളി

തൃശ്ശൂർ ജില്ലയിലെ ക്രിസ്ത്യൻ പള്ളി From Wikipedia, the free encyclopedia

പാവറട്ടി സെന്റ് ജോസഫ് പള്ളിmap
Remove ads

കേരളത്തിൽ തൃശ്ശൂർ ജില്ലയിലുള്ള ഒരു ക്രിസ്ത്യൻ ദേവാലയമാണ് പാവറട്ടി സെന്റ് ജോസഫ് പള്ളി. ഈ ദേവാലയം പാവറട്ടി പള്ളി എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഏകദേശം ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഒരു പള്ളിയാണ് ഇത്. ഇവിടുത്തെ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് പ്രശസ്തമാണ്.[1]

വസ്തുതകൾ സെന്റ് ജോസഫ് പള്ളി, പാവറട്ടി, സ്ഥാനം ...

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പ്രശക്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസുകൾക്കും മറ്റും അനുവദിക്കുന്ന പ്രത്യേക സചിത്ര റദ്ദാക്കൽ മുദ്ര പാവറട്ടി പള്ളിക്ക് 1996 മെയ് 13 മുതൽ അനുവദിച്ചിട്ടുണ്ട്.[2][3] ഈ ബഹുമതി ലഭിക്കുന്ന കേരളത്തിലെ മൂന്നാമത്തെ ക്രിസ്ത്യൻ ആരാധനാലമാണ് പവറട്ടി പള്ളി (മലയാറ്റൂർ പള്ളിയും ഭരണങ്ങാനം പള്ളിയുമാണ് മറ്റ് രണ്ട് ആരാധനാലയങ്ങൾ).[2]

Remove ads

ഭൂമിശാസ്ത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ പാവറട്ടി എന്ന സ്ഥലത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരിൽ നിന്ന് 23 കിലോമീറ്റർ വടക്ക് പടിഞ്ഞാറും ഗുരുവായൂരിന് 4 കിലോമീറ്റർ തെക്കുമായാണ് പള്ളി സ്ഥിതിചെയ്യുന്നത്.[4] അടുത്തുള്ള റെയിൽവെ സ്റ്റേഷൻ ഗുരുവായൂരും, ഏറ്റവും അടുത്തുള്ള വിമാനത്താവളം 59 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്.[4]

ചരിത്രം

പാവറട്ടി പ്രദേശം ഒരിക്കൽ ചിറ്റത്തുകര ഇടവകയുടെ കീഴിലായിരുന്നു. ദൂരക്കൂടുതൽ പരിഗണിച്ച് തിരുക്കർമ്മ ചടങ്ങുകളുടെ സമയം അൽപ്പം ദീർഘിപ്പിക്കണമെന്ന പവറട്ടിയിൽ നിന്നുള്ള ആളുകളുടെ അഭ്യർത്ഥനകളെ ചിറ്റത്തുകരയിലെ പള്ളി ഉദ്യോഗസ്ഥർ അവഗണിച്ചതിനാൽ, സ്വന്തമായി ഒരു പള്ളി പണിയാൻ പവറട്ടിയിൽ നിന്നുള്ള വിശ്വാസികൾ തീരുമാനിക്കുകയും, അത് പിന്നീട് സെന്റ് ജോസഫ് പള്ളിയായി മാറുകയാണുമുണ്ടായത്.[4]

1876 ഏപ്രിൽ 13 ന് പെസഹ വ്യാഴാഴ്ചയാണ് ഒരു താൽക്കാലിക പള്ളി പണിത് വിശുദ്ധീകരിച്ച് ആരാധനയ്ക്ക് തുറന്നുകൊടുത്തത്.[5] താമസിയാതെ തന്നെ പ്രധാന പള്ളി പണിയാൻ തീരുമാനിക്കുകയും 1880 ൽ പുതിയ പള്ളി വിശ്വാസികൾക്ക് തുറന്ന് കൊടുക്കുകയും ചെയ്തു.[5] വിശ്വാസികളുടെ എണ്ണം വർദ്ധിച്ച് പള്ളി ഹാളിന് ഉൾക്കൊള്ളാൻ കഴിയാതായപ്പോൾ, 1934 ൽ പ്രധാന ബലിപീഠത്തിന് അഭിമുഖമായി തെക്ക് ഭാഗത്തേക്ക് വിശാലമായ ഒരു ഹാൾ നിർമ്മിച്ചു, പിന്നീട് 1961 ൽ മറ്റൊന്ന് വടക്ക് ഭാഗത്തേക്കും നിർമ്മിച്ചു. 1975 ലും പിന്നീട് 2004 ലും പള്ളി പുതുക്കി പണിതു. പോർച്ചുഗീസ് വാസ്തു ശൈലിയിൽ നിർമ്മിച്ച ദേവാലയത്തിന്റെ അൾത്താര അതേപടി നിലനിർത്തിക്കൊണ്ടാണ് ഈ രണ്ട് വർഷങ്ങളിലും പള്ളിപുതുക്കി പണിതത്.[2]

Remove ads

പാവറട്ടി പെരുന്നാൾ

ഈസ്റ്ററിനുശേഷം വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് പാവറട്ടി പള്ളി പെരുന്നാൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളി പെരുന്നാളുകളിൽ ഒന്നാണ് ഇത്.[5] 2019 ൽ നടന്നത് 143 മത് പെരുന്നാൾ ആയിരുന്നു.[6] 2020 ൽ കൊറോണ വ്യാപനം മൂലം പെരുന്നാൾ നടത്തിയില്ല.

പാവറട്ടി പള്ളി വെടിക്കെട്ട്

പെരുന്നാളിന്റെ ഭാഗമായ വെടിക്കെട്ടും പ്രസിദ്ധമാണ്. പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2016 ൽ കരിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് വേണ്ടന്ന് വെച്ച് ഡിജിറ്റൽ വെടിക്കെട്ടാണ് നടത്തിയത്.[7] ദൂര പരിധിയും മറ്റ് നിബന്ധനകളും പാലിക്കാത്തതിനാൽ 2018 ൽ വെടിക്കെട്ട് നിരോധിച്ചു.[8]

പള്ളിക്ക് കീഴിലുള്ള സ്ഥാപനങ്ങൾ[9]

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads