പാസഡെന

From Wikipedia, the free encyclopedia

പാസഡെനmap
Remove ads

പാസഡെന, അമേരിക്കൻ ഐക്യനാടുകളിൽ, കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിൽ, ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിന് 10 മൈലുകൾ (16 കിലോമീറ്റർ) വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.

വസ്തുതകൾ പാസഡെന, കാലിഫോർണിയ, Country ...
Thumb
പാസഡെന[പ്രവർത്തിക്കാത്ത കണ്ണി], 1876 ൽ
Thumb
ഗ്രീൻ[പ്രവർത്തിക്കാത്ത കണ്ണി] ഹോട്ടൽ, 1900
Thumb
പാസഡെന[പ്രവർത്തിക്കാത്ത കണ്ണി] നഗരകേന്ദ്രം 1945 ൽ

2016 ലെ കണക്കുകൂട്ടൽ പ്രകാരം മൊത്തം ജനസംഖ്യ 142,059 ആയിരുന്ന പാസഡെന, നഗരത്തിലെ ഈ ജനസാന്ദ്രത കാരണമായി അമേരിക്കൻ ഐക്യനാടുകളിലെ 183 ആമത്തെ വലിയ പട്ടണമായി മാറി. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒമ്പതാമത്തെ വലിയ നഗരമാണ് പാസഡെന. 1886 ജൂൺ 19 നാണ് പാസഡെന ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടത്. ലോസ് ആഞ്ചലസ് നഗരം സംയോജിപ്പിക്കപ്പെട്ടതിനു ശേഷമുള്ള (1850, ഏപ്രിൽ 4) ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏകീകരിക്കപ്പെട്ട ആദ്യ നഗരങ്ങളിലൊന്നാണിത്. സാൻ ഗബ്രിയേൽ താഴ്‍വരയിലെ പ്രാഥമിക സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നുംകൂടിയാണ് പാസഡെന.

വാർഷിക റോസ് ബൗൾ ഫുട്ബോൾ ഗെയിം, ടൂർണമെന്റ് ഓഫ് റോസസ് പരേഡ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരമാണ് പാസഡെന. ഇതുകൂടാതെ, കാൽടെക്ക്, പാസഡെന സിറ്റി കോളേജ്, ഫുള്ളർ തിയോളജിക്കൽ സെമിനാരി, ആർട്ട് സെന്റർ കോളേജ് ഓഫ് ഡിസൈൻ, ദ പാസഡെന പ്ലേഹൌസ്, അംബാസഡർ ഓഡിറ്റോറിയം, നോർട്ടൺ സൈമൺ മ്യൂസിയം, USC പസിഫിക് ഏഷ്യ മ്യൂസിയം തുടങ്ങിയ നിരവധി ശാസ്ത്രീയ, സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെ നിലനിൽക്കുന്നു.

Remove ads

ചരിത്രം

തദ്ദേശീയ സംസ്കാരവും കോളനിവൽക്കരണവും

പാസഡെനയ്ക്കും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയും യഥാർത്ഥ നിവാസികൾ (ഒരു ചിപ്പേവ പദമായ ഇതിന്റെ അർത്ഥം "താഴ്വരയുടെ കിരീടം" എന്നാണ്) തദ്ദേശീയ അമേരിക്കൻ-ഇന്ത്യൻ വർഗ്ഗങ്ങളിലെ തോങ്വ നേഷന്റെ ശാഖയായ ഹാഹാമോങ്-ന ഗോത്രത്തിലെ അംഗങ്ങളായിരുന്നു. തോങ്വ ഭാഷ (ഉട്ടോ-ആസ്ടെക് ഭാഷാ സമൂഹം) സംസാരിച്ചിരുന്ന അവർ ആയിരക്കണക്കിന് വർഷങ്ങളായി ലോസ് ആഞ്ചലസ് തടത്തിൽ വസിച്ചിരുന്നു. തോങ്വ പാർപ്പിടകേന്ദ്രങ്ങൾ ഇന്നത്തെ പാസഡെന ഉൾപ്പെടുന്ന അരോയോ സെക്കോയിലുടനീളവും (ലോസ് ആഞ്ചലസ് കൌണ്ടി) തെക്കു ദിക്കിലേയ്ക്ക് ഈ പ്രദേശം ലോസ് ആഞ്ചലസ് നദിയിലേയ്ക്കും നഗരത്തിലെ മറ്റ് സ്വാഭാവിക ജലപാതകളിലേയ്ക്കും സംഗമിക്കുന്നിടത്തുമായി നിരനിരയായി നിലനിന്നിരുന്നു.

തദ്ദേശീയ ജനത ജീവിച്ചിരുന്നത് മേഞ്ഞുകെട്ടിയ കുംഭരൂപത്തിലുള്ള ചെറുവീടുകളിലായിരുന്നു. ഓക്‌ വൃക്ഷത്തിന്റെ കായ്‌, വിത്തുകൾ, ഔഷധസസ്യങ്ങൾ,  വേട്ടയിറച്ചി, മറ്റു ചെറു ജീവികൾ എന്നിവ അവർ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. തീരദേശ തോങ്വ ജനങ്ങളുമായി അവർ കടൽ മത്സ്യങ്ങളുടെ വിപണനം നടത്തിയിരുന്നു. അവർ കാറ്റിലീന ദ്വീപിൽനിന്നുള്ള മാക്കല്ലുകളുപയോഗിച്ച് (സോപ്പുകല്ല്) പാചക പാത്രങ്ങൾ ഉണ്ടാക്കിയിരുന്നു. പാസഡെനയിൽ ഇപ്പോഴും നിലനിൽക്കുന്ന ഏറ്റവും പഴയ ഗതാഗതമാർഗ്ഗം പഴയ തോങ്വ കാൽനടപ്പാതയാണ്. ഇത് ഗബ്രിയേലിയോ ട്രെയിൽ എന്നും അറിയപ്പെടുന്നു. റോസ് ബൌളിനും അരോയോ സെക്കോയ്ക്കും പടിഞ്ഞാറുഭാഗത്തുകൂടി കടന്നുപോകുന്ന ഇത് ജറ്റ് പ്രൊപൽഷൻ ലബോറട്ടറിയും കടന്ന് സാൻ ഗബ്രിയൽ മലനിരകളിലൂടെ കടന്നുപോകുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ഈ കാലടിപ്പാത തുടർച്ചയായി ഉപയോഗത്തിലുണ്ടായിരുന്നു. ഇപ്പോൾ സാൽവിയ കാന്യോൺ എന്ന പേരിൽ അറിയപ്പെടുന്ന കാലടിപ്പാതയുടെ ഒരു ഭുജം ഇപ്പോഴും ഉപയോഗത്തിലുണ്ട്. സ്പെയിൻ ലോസ് ആഞ്ചലസ് തടം കീഴടക്കി ആധിപത്യം സ്ഥാപിച്ചപ്പോൾ അവർ സൻ ഗബ്രിയൽ മിഷൻ സ്ഥാപിക്കുകയും നാടൻ തോങ്വ ജനങ്ങളെ മിഷന്റെ പേരുമായി ബന്ധമുള്ള “ഗബ്രിയേലിനോ ഇന്ത്യൻസ്” എന്നു പുനർനാമകരണം ചെയ്തു വിളിക്കുകയും ചെയ്തു.  ഇന്ന്, തോങ്വകളുടെ നിരവധി ബാന്റുകൾ ലോസ് ഏഞ്ചൽസ് പ്രദേശത്ത് വസിക്കുന്നു.

Remove ads

ആദ്യകാല വികസനം

റോഞ്ചോ ഡെൽ റിൻകോൺ ഡി സാൻ പാസ്ക്വൽ എന്ന പേരിലറിയപ്പെട്ടിരുന്ന യഥാർത്ഥ മെക്സിക്കൻ ഭൂധനസഹായ പ്രദേശത്തിന്റെ ഭാഗമായിരുന്നു പാസഡെന. മിഷൻ സാൻ ഗബ്രിയേൽ ആർക്കാഞ്ചലിലെ യൂളാലിയ പെരെസ് ഡി ഗ്വില്ലെൻ മാറിനെ എന്നയാൾക്ക് ഈ പ്രദേശം പ്രമാണം ചെയ്തുകൊടുത്തത് ഒരു ഈസ്റ്റർ ഞായറാഴ്ചയായിരുന്നതിനാലാണ് ഭൂഗ്രാന്റിനു ഈ പേരു ലഭിച്ചത്. ഇന്നത്തെ പാസഡെന, അൾട്ടാഡെ, തെക്കൻ പസാഡെന എന്നീ സമൂഹങ്ങളിലെ ഭൂമികളും പഴയ റാഞ്ചോയിൽ ഉൾപ്പെട്ടിരുന്നു.

1848-ൽ കാലിഫോർണിയ യു.എസ്. അധീനത്തിലാക്കുന്നതിനു മുമ്പ്, അവസാനത്തെ മെക്സിക്കൻ ഭൂവുടമ മാന്വേൽ ഗാർഫിയാസ് ആയിരുന്നു. 1850 ൽ സംസ്ഥാനപദവി നേടുമ്പോൾ അയാൾ ഭൂമിയുടെ ഉടമസ്ഥാവകാശം തന്റെ പേരിൽ നിലനിറുത്തി.  ഈ പ്രദേശത്തെത്തിയ ആദ്യ ഇംഗ്ലീഷ് കുടിയേറ്റക്കാരനും ഫ്രെഡ് ഈ്റ്റണിന്റെ പിതാവുമായിരുന്ന ഡോ. ബെഞ്ചമിന് ഈറ്റണും ഡോക്ടർ എസ്. ഗ്രിഫിനുമായി ഗാർഫിയാസ് ഭൂമിയുടെ ഭാഗങ്ങൾ വിറ്റഴിച്ചു. ഈ ഭൂമിയുടെ ഭൂരിഭാഗവും സ്വന്തമാക്കിയ ബെഞ്ചമിന് വിൽസൺ എന്നയാൾ സമീപ പ്രദേശത്ത് അയാളുടെ ലേക്ക് വൈൻയാർഡ് സ്ഥാപിച്ചു.   പ്രാദേശിക ഇന്ത്യക്കാരുടെയിടയിൽ ഡോൺ ബെനിറ്റോ എന്നറിയപ്പെട്ടുന്ന വിൽസൺ റാഞ്ചോ ജുറുപ്പയുടേയും (കാലിഫോർണിയയിലെ റിവർസൈഡ് പട്ടണം) അധിപനായിരുന്നു എന്നതു കൂടാതെ ലോസ് ആഞ്ചലിലെ മേയറുമായിരുന്നു. റാഞ്ചോ ജുരൂപ്പ (കാലിഫോർണിയയിലെ റിവർസൈഡ്), ലോസ് ഏഞ്ജലസ് മേയറായിരുന്നു. WWII ജനറൽ ജോർജ് എസ്. പാറ്റൺ, ജൂനിയറിന്റെ പിതാമഹനും മൌണ്ട് വിൽസന്റെ പേരിനു കാരണഭൂതനുമായിരുന്നു അദ്ദേഹം.

1873 ൽ ഇന്ത്യാനയിൽനിന്ന് ഡോ. ഡാനിയേൽ എം. ബെറി, വിൽസണെ സന്ദർശിച്ചു. തന്റെ അസുഖബാധിതരായ മാതാപിതാക്കൾക്ക് മിതമായ കാലാവസ്ഥയിൽ താമസിക്കുവാൻ  രാജ്യത്ത് ഒരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.  ഈ കുടുംബത്തിലെ പലരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്നു. ഒരു കാസരോഗിയായിരുന്ന ബെറി തന്റെ റാഞ്ചോ സാൻ പാസ്ക്വലിലെ മൂന്നു രാത്രികളിലെ ഉറക്കം അത്യുത്തമമായിരുന്നുവെന്ന് അവകാശപ്പെട്ടു. വിൽസൺ മുന്തിരി വളർത്തിക്കൊണ്ടിരുന്ന ഈ പ്രദേശത്തിന് ബെറി “മസ്ക്യാറ്റ്” എന്ന രഹസ്യ നാമം കൊടുത്തു.

സാൻ പാസ്കുവിലേക്ക് ഒരു ജനങ്ങളെ ആകർഷിക്കുന്നതിനു ഒരു കമ്പനി രൂപീകരിക്കുവാനായി ബറി ഫണ്ട് ശേഖരിക്കുകയും ‘സതേൺ കാലിഫോർണിയ ഓറഞ്ച് ആൻഡ് സിട്രസ് ഗ്രോവേർസ് അസോസിയേഷൻ രൂപീകരിക്കുകയും അതിലൂടെ ഓഹരി വിൽക്കുകയും ചെയ്തു. പുതുതായെത്തിവർ അരോയോ സെക്കോയിലുടനീളം ഭൂമിയുടെ വലിയൊരു ഭാഗം വാങ്ങാൻ കഴിവുള്ളവരായിരുന്നു. 1874 ജനുവരി 31 ന് അവർ ഇന്ത്യാനാ കോളനി സംഘടിപ്പിച്ചു. ശുഭസൂചകമെന്ന നിലയിൽ, വിൽസൺ അക്കാലത്ത് ഉപയോഗ ശൂന്യമായ 2,000 ഏക്കർ (8 ചതുരശ്ര കിലോമീറ്റർ മലമ്പ്രദേശം ഇതോട് കൂട്ടിച്ചേർത്തു. ഇതിന്റെ ഒരു ഭാഗം പിൽക്കാലത്ത് അൾട്ടാഡെന എന്ന പട്ടണമായി മാറി. കേണൽ ജാബെസ് ബാൻബറി എന്നയാൾ തെക്കൻ ഓറഞ്ച് ഗ്രോവ് അവന്യൂവിൽ ആദ്യത്തെ സ്കൂൾ തുറന്നു. ബാൻബറിയുടെ ഇരട്ട പെൺമക്കളായ ജെന്നി, ജെസ്സി എന്നിവർ ഓറഞ്ച് ഗ്രോവിലുള്ള പസഡെനയിലെ ആദ്യ വിദ്യാലയത്തിൽ പഠിച്ച ആദ്യത്തെ വിദ്യാർഥിനികളായി മാറി.

അക്കാലത്ത് ഇന്ത്യാനാ കോളനി,  അറോറ സെക്കോക്കും ഫെയർ ഓക്സ് അവന്യൂവിനും ഇടയിലുള്ള ഒരു ഇടുങ്ങിയ ഭൂപ്രദേശമായിരുന്നു. തെരുവിലെ മറുവശത്ത് വിൽസന്റെ ലേക്ക് വൈൻയാർഡ് ഡെവലപ്മെന്റ് ഭൂമി ആയിരുന്നു. ഒരു ദശാബ്ദത്തോളമുള്ള ഇരുവശത്തേയും സമാന്തര വികസനത്തിന്റെ ഫലമായി ഈ രണ്ട് കുടിയേറ്റ കേന്ദ്രങ്ങളും പസഡെന നഗരത്തിൽ ക്രമേണ ലയിച്ചുചേർന്നു.

പാസഡെന ഒരു റിസോർട്ട് നഗരം

ഈ പ്രദേശത്തിന്റെ ജനപ്രീതി രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ആളുകളെ ആകർഷിച്ചു. പാസഡെന ഒടുവിൽ അച്ചിസൺ, ടൊപെക്ക ആന്റ് സാന്ത ഫേ റെയിൽവേയുടെ ഒരു സ്റ്റോപ്പ് ആയി മാറുകയും അത് നഗരത്തിന്റെ വളർച്ചയിലേയ്ക്കുള്ള കുതിപ്പിൽ ഒരു വിസ്ഫോടനമായിത്തീരുകയും ചെയ്തു.  1880 കളിലെ റിയൽ എസ്റ്റേറ്റ് ബൂം മുതൽ മഹാമാന്ദ്യം വരെയുള്ള കാലത്ത് വലിയ ടൂറിസ്റ്റ് ഹോട്ടലുകൾ നഗരത്തിൽ ഉയർന്നുവന്നപ്പോൾ, പസഡെന സമ്പന്നരായ കിഴക്കൻ മേഖലകളിലുള്ളവർക്ക് ഒരു ശീതകാല റിസോർട്ടായി മാറി. ഇക്കാലത്ത് പുതിയ അയൽപക്കങ്ങളും വ്യവസായ ജില്ലകളും വികസിപ്പിക്കപ്പെടുകയും ലോസ് ആഞ്ചലസുമായി റോഡ്, ദ്രുത സഞ്ചാരമാർഗ്ഗങ്ങളുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്തതോടെ വികസം അതിന്റെ പരമകാഷ്‌ഠയിലെത്തുകയും കാലിഫോർണിയയിലെ ആദ്യത്തെ ഫ്രീവേ ആയ അരോയോ സെക്കോ പാർക്ക് വേയുടെ രൂപീകരണത്തിനു വഴിതെളിക്കുകയും ചെയ്തു.  1940 ആയപ്പോഴേക്കും കാലിഫോർണിയയിലെ എട്ടാമത്തെ വലിയ നഗരമായി പസാഡെന മാറുകയും ലോസ് ആഞ്ജലസിന്റെ ഇരട്ടനഗരമായി പരക്കെ അറിയപ്പെടുകയും ചെയ്തു.

പാസഡെനയിൽ സ്ഥാപിക്കപ്പെടുന്ന മികച്ച ഹോട്ടലുകളിൽ ആദ്യത്തേത് 1886 ൽ ബേക്കൺ ഹില്ലിനു മുകളിൽ സ്ഥാപിതമായ റേയ്മണ്ട് ആണ്. നിർമ്മാണം പൂർത്തിയായശേഷം ഇത് റെയ്മണ്ട് ഹിൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1887 ൽ രണ്ടാമത്തെ ജില്ല തുറക്കുന്ന സമയത്ത്, നഗരകേന്ദ്രത്തിലെ സന്താ ഫെ ഡിപ്പോട്ടിൽ അച്ചിസൺ, ടോപെക്ക ആന്റ് സന്താ ഫേ റെയിൽവേ അതിന്റെ സേവനം നിർവ്വഹിച്ചിരുന്നു

1895 ലെ ഈസ്റ്റർ പ്രഭാതത്തിലുണ്ടായി തീപ്പിടുത്തത്തിൽ 200 മുറികളുണ്ടായിരുന്ന ആദ്യകാല മൻസാർഡ് വിക്ടോറിയൻ ഫെസിലിറ്റി കത്തിയമർന്നു. 1903 ൽ ഇതു പുനർനിർമ്മിക്കുകയും മഹാ മാന്ദ്യകാലത്ത് പാർപ്പിട വികസനത്തിനു വഴിതെളിക്കുവാനായി നിലംപരിശാക്കുകയും ചെയ്തു. 1900-കളുടെ തുടക്കത്തിൽ നിലനിന്നിരുന്ന മേരിലാൻഡ് ഹോട്ടൽ 1934 ൽ പൊളിച്ചുകളഞ്ഞു. ലോകപ്രശസ്ത മലയോര റെയിൽവേയായ മൗണ്ട് ലോവേ റെയിൽവേയും അനുബന്ധ മലയോര ഹോട്ടലുകളും നാലു വർഷത്തിനു ശേഷം അഗ്നിബാധമൂലമുണ്ടായ കേടുപാടുകളാൽ  പ്രവർത്തനം നിർത്തിവച്ചിരുന്നു. ഗ്രീൻ ഹോട്ടൽ (1926 മുതൽ സഹകരണ സ്ഥാപനം), വിസ്ത ഡെൽ അരോയോ (ഇന്ന് ഒരു ഫെഡറൽ കോടതിയായി ഉപയോഗിക്കുന്നു), 80 വടക്കൻ യൂക്ലിഡ് അവന്യൂവിലെ മേരിലാൻഡ്  ടവർ (1953 മുതൽ സഹകരണ സ്ഥാപനം) എന്നിങ്ങനെ മൂന്ന് എടുപ്പുകൾ കാലത്തെ അതിജീവിച്ചു നിലനിൽക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads