പി. വത്സല

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റും From Wikipedia, the free encyclopedia

പി. വത്സല
Remove ads

ഒരു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ പി. വത്സല (ജനനം ഏപ്രിൽ 4-1938, മരണം നവംബർ 21 - 2023)[2]. നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടത്തു.[3][4][5]

വസ്തുതകൾ പി. വത്സല, ജനനം ...
Remove ads

ജീവിതരേഖ

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌[6]. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു.[7]. ഭർത്താവ് എം. അപ്പുക്കുട്ടി[8]

Remove ads

പ്രധാന കൃതികൾ

  • എന്റെ പ്രിയപ്പെട്ട കഥകൾ
  • ഗൗതമൻ
  • ആഗ്നേയം
  • മരച്ചോട്ടിലെ വെയിൽചീളുകൾ
  • മലയാളത്തിന്റെ സുവർണ്ണകഥകൾ
  • വേറിട്ടൊരു അമേരിക്ക
  • അശോകനും അയാളും
  • വത്സലയുടെ സ്ത്രീകൾ
  • മൈഥിലിയുടെ മകൾ
  • പേമ്പി
  • ആദി ജലം
  • നെല്ല് (നോവൽ)
  • കൂമൻ കൊല്ലി
  • വിലാപം
  • നിഴലുറങ്ങുന്ന വഴികൾ
  • വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ
  • പോക്കുവെയിൽ പൊൻവെയില്
  • എരണ്ടകൾ

പുരസ്കാരങ്ങൾ

  • കുങ്കുമം അവാർഡ്-ആദ്യ നോവലായ നെല്ലിന്‌
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം-നിഴലുറങ്ങുന്ന വഴികൾ
  • സി.എച്ച് അവാർഡ്
  • കഥ അവാർഡ്
  • പത്മപ്രഭ പുരസ്കാരം [8]
  • മുട്ടത്തുവർക്കി പുരസ്കാരം- 2010 - മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്[9]
  • എഴുത്തച്ഛൻ പുരസ്കാരം - 2021

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads