പിങ്‌ഗലൻ
ക്രി.മു. 4ാം നൂറ്റാണ്ടിലോ മറ്റോ ജീവിച്ചിരുന്ന സംസ്കൃത ഭാഷാ സാഹിത്യകാരൻ/പണ്ഡിതൻ From Wikipedia, the free encyclopedia
Remove ads
ഛന്ദഃശാസ്ത്രത്തിന്റെ (ചന്ദഃസൂത്രത്തിന്റെ) രചയിതാവാണ് പിങ്‌ഗലൻ(Devanagari: पिङ्गल piṅgala). ഛന്ദഃശാസ്ത്രമാണ് സംസ്കൃതത്തിലെ അറിയപ്പെടുന്നതിൽ പഴയ പദ്യരചനാശാസ്ത്രം/ശബ്ദശാസ്ത്രം. പിംഗളനെപറ്റി വളരെ കുറച്ച് വിവരങ്ങളെ മാത്രമെ ലഭ്യമായിട്ടുള്ളു.പഴയ കാല ഇന്ത്യൻ സാഹിത്യ പാരമ്പര്യം അനുസരിച്ച് ഇദ്ദേഹം പാണിനിയുടെ(ബി സി 4ആം നൂറ്റാണ്ട്)ഇളയ സഹോദരനൊ മഹാഭാഷ്യത്തിന്റെ രചയിതാവായ പതാഞ്ജലിയോ(ബി സി 2ആം നൂറ്റാണ്ട്)ആണ്[2] .
ചന്ദശാസ്ത്രം എട്ട് അധ്യായങ്ങളുള്ള പഴയ സൂത്രങ്ങളുടെ രചന രീതിയിൽ രചിച്ച സൂത്രമാണ്.ചന്ദശാസ്ത്രം വിസ്തരിച്ച ഒരു ഭാഷ്യമല്ല.ബി സി യിലെ അവസാനത്ത നൂറ്റാണ്ടുകളിലൊ[3]ഏ ഡി യിലെ ആദ്യ നൂറ്റാണ്ടുകളിലൊ ആണ് ഇതിന്റെ രചനയെന്നാണ് പണ്ഡിതരുടെ അഭിപ്രായം [4] .സംസ്കൃത ഇതിഹാസങ്ങളുടെ വൈദിക അളവുകൾ ക്ലാസ്സിക്ക് അളവുകളിലേക്ക് മാറുന്ന കാലഘട്ടത്തിലാണ് ഇതിന്റെ രചനയെന്നാണ് പണ്ഡിതരുടെ അഭിപ്രായം.ഇത് ചിലപ്പോൾ മൗര്യസാമ്രാജ്യ കാലഘട്ടത്തിന്റെ തുടക്കത്തിലുമാകാം.പത്താം നൂറ്റാണ്ടിലെ ഗണിതജ്ഞനായ ഹാലായുദ്ധൻ ചന്ദശാസ്ത്രത്തിനു ഭാഷ്യം രചിക്കുകയും അത് വിപുലീകരിക്കുകയും ചെയ്തു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads