പുത്തൻവേലിക്കര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ എറണാകുളം ജില്ലയുടെ വടക്കേയറ്റത്ത് പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് പുത്തൻവേലിക്കര. ഈ പ്രദേശം ചെറിയ കുന്നുകളാലും പുഴകളാലും ചുറ്റപ്പെട്ടതാണ്. ചാലക്കുടിപ്പുഴ പെരിയാറുമായി സംഗമിക്കുന്നത് പുത്തൻവേലിക്കര ഗ്രാമത്തിലെ എളന്തിക്കരയിൽ വച്ചാണ്. പെരിയാർ, ചാലക്കുടി, കോട്ടപ്പുറം കായൽ എന്നിവയുടെ തീരത്താണ് പുത്തൻവേലിക്കര. ധാരാളം നെൽവയലുകൾ ഉള്ളതിനാൽ ഈ പ്രദേശത്തെ ഒരു കാർഷിക ഉൽപാദന കേന്ദ്രമാണിത്. കേരളത്തിൽ കണ്ടുകിട്ടിയ ബുദ്ധ പ്രതിമകളിൽ പ്രമുഖമായ ഒന്ന് പുത്തൻവേലിക്കര സർവ്വേയിൽപെട്ട തുരുത്തിപ്പുറം കോട്ട കടവിൽ നിന്നുമാണ്.
Remove ads
പേരിനു പിന്നിൽ
പുത്തൻ എന്നത് ബുദ്ധൻ എന്നതിന്റെ പാലി രൂപമാണ്. വേലി എന്നത് മൈതാനത്തേയും കോട്ടയെയും സൂചിപ്പിക്കുന്നു. പുരാതന കാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്ന ബുദ്ധസന്യാസി മഠത്തിൽ 'മാളവ ന പള്ളിയുടെയുംനിന്നാവാം ബുദ്ധൻ വേലി -കര രൂപം കൊണ്ടത് എന്ന് ചരിത്രകാരനായ വി.വി.കെ വാലത്ത് കരുതുന്നു. [1] ബുദ്ധ ആരാധനാ കേന്ദ്രമായിരുന്ന ചൈത്യ പള്ളി നിലനിന്നിരുന്ന ചിത്തനാപ്പിള്ളിയും മാളവത്തിൽ നിന്ന് വന്ന ബുദ്ധർ താമസിച്ചിരുന്ന മാളവനായും ശാസ്താവിന്റെ (ബുദ്ധന്റെ തറ അഥവാ ബോധിത്തറ)തറ ഉണ്ടായിരുന്ന ചാത്തനാട്ട് തറയും, ബുദ്ധകാലത്തെ ആശുപത്രിയും വിദ്യാലയവും ഉണ്ടായിരുന്ന (വട്ടവും കൂട്ടവും) വട്ടേക്കാട്ട് കുന്നും,ചാത്തൻറെ ശാസ്താവിന്റെ ബുദ്ധൻറെ സ്ഥലമായിരുന്നു ചാത്തേടവും എല്ലാം ഈ ഭൂവിഭാഗത്തിലെ ബുദ്ധ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതാണ്. [2]
Remove ads
ചരിത്രം
പ്രാചീന മനുഷ്യവാസത്തിൻറെ തെളിവുകളായ നന്നങ്ങാടികൾ ധാരളമായി പുത്തൻ വേലിക്കരയിലുള്ള ഇളന്തിക്കര, കൊടികുത്തു കുന്ന് , മാളവന, വട്ടേക്കാട്ട് കുന്ന് , മാനാഞ്ചേരിക്കുന്ന്,പനച്ചക്കുന്ന്. കപ്പേളക്കുന്ന് , പഞ്ഞിപ്പള്ള , തുരുത്തൂർ ,കല്ലേപ്പറമ്പ്, മുതുപറമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നന്നങ്ങാടികൾ ഉപയോഗിച്ചിരുന്ന ജനതയുടെ കാലം രണ്ടായിരത്തിനും അയ്യായിരത്തിനും ഇടയിലാകുമെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതിൽ നിന്നും പുത്തൻവേലിക്കരയുടെ ചരിത്രം അതി പ്രാചീനമാണെന്ന് മനസ്സിലാക്കാം.
ചേര തലസ്ഥാനമായിരുന്ന വഞ്ചി മഹാനഗരത്തിൻറെ ഭാഗമായിരുന്നു പുത്തൻവേലിക്കര.ചേര രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ആലങ്ങാട് രാജ്യത്തിന്റെ ഭാഗമായ പുത്തൻവേലിക്കര പിന്നീട് കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂർ രാജ്യത്തിന്റെയും ഭാഗമായിരുന്നു.കോട്ടയം ജില്ലയിൽ ആലങ്ങാട് ഫർക്കയിൽ പുത്തൻവേലിക്കര പ്രവർത്തിയിൽ എന്നും പുത്തൻവേലിക്കര മണ്ഡപത്തും വാതുക്കലെന്നും രാജ ശാസനങ്ങളിൽ കാണുന്നു.
കൊച്ചിയുടെയും തിരിവിതാംകൂറിന്റെയും അതൃത്തിയായ ഇളന്തിക്കരയിൽ ചുങ്കം പിരിവിനായി സ്ഥാപിക്കപ്പെട്ട ചൗക്ക ഉണ്ടായിരുന്നു. ഇതിനാലാണ് ഇവിടം ചൗക്കക്കടവ് എന്ന് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തു ഒരു ഫോറസ്ററ് തടി ഡിപ്പോയും ഉണ്ടായിരുന്നു.
ടിപ്പുവിന്റെ ആക്രമണകാലത്തു ടിപ്പു തന്റെ അധികാര അടയാളമായി കൊടി നാട്ടിയ സ്ഥലം കൊടികുത്തിയ കുന്നായി അറിയപ്പെടുന്നു. ടിപ്പുവിന്റെ പട ക്യാമ്പ് ചെയ്ത സ്ഥലം പടയാമ്പ് എന്നും ടിപ്പുവിന്റ സൈന്ന്യം നെടുങ്കോട്ട തകർക്കാൻ പീരങ്കികൾ ഉപയോഗിച്ച് വെടിയുതിർത്ത സ്ഥലം തുരുത്തിപ്പുറം എന്നും അറിയപ്പെടുന്നു.
കേരളത്തിൽ കണ്ടുകിട്ടിയ ബുദ്ധ പ്രതിമകളിൽ പ്രമുഖമായ ഒന്ന് പുത്തൻവേലിക്കര സർവ്വേയിൽപെട്ട തുരുത്തിപ്പുറം കോട്ട കടവിൽ നിന്നുമാണ്. തുരുത്തിപ്പുറത്തെ ചങ്ങാടവും വള്ളങ്ങളും ഒക്കെ കെട്ടാനുപയോഗിച്ചിരുന്ന തലയില്ലാത്ത ഈ പ്രതിമ മുസരീസ് ഗവേഷകർ കണ്ടെടുക്കുകയും തിരുവനന്തപുരത്തു സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
യഹൂദരുടെ അധിവാസകേന്ദ്രമായിരുന്നു പാടശ്ശേരികുന്ന് എന്നറിയപ്പെട്ടിരുന്ന തുരുത്തൂർ. ഇവിടെ യഹൂദരുടെ ആരാധനാ കേന്ദ്രവും ശ്മശാനവും ഉണ്ടായിരുന്നു
Remove ads
ഭൂമിശാസ്ത്രം
ചാലക്കുടിയാർ പെരിയാർ കനോലി കനാൽ എന്നീ ജലസ്രോതസ്സുകളാൽ ചുറ്റപ്പെട്ട പുത്തൻവേലിക്കര പഞ്ചായത്ത് താഴംഞ്ചിറ പാടം, തടം താന്നിക്കപ്പാടം, കണത്താട്ട് പാടം, പൂവൻപാടം, പാണ്ടിപ്പാടം തുടങ്ങിയ പാടശേഖങ്ങളാൽ സമ്പന്നമാണ്.കൃഷി ,മൽസ്യബന്ധനം, കയർപിരി, ചെത്ത്, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരായിരുന്നു ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും.
വിദ്യാലയങ്ങൾ
1918 ൽ സ്ഥാപിതമായ പുത്തൻവേലിക്കര പി എസ് എം എൽ പി സ്‌കൂളും 1947 ൽ സ്ഥാപിതമായ ഇളന്തിക്കര ഹൈസ്‌കൂളുമാണ് ഇവിടത്തെ ആദ്യ വിദ്യാലയം. [3]
- വി. സി. എസ്. എച്ച്. എസ്. എസ്. പുത്തൻ വേലിക്കര
- വി. ആൻ്റണിയുടേ പേരിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ കാരോട്ടുകര
- എം. എം. എൻ. എസ്. എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ
- എളന്തിക്കര ഹൈസ്കൂൾ, എളന്തിക്കര
- മേരി വാർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുത്തൻ വേലിക്കര
- വി. ജോസഫിൻ്റെ നാമത്തിലുള്ള സ്കൂൾ, ചാത്തേടം
- ശ്രീ ശാരദ വിദ്യാമന്ദിർ എളന്തിക്കര സൈനിക് സ്കൂൾ
- മാളവ ന പള്ളിയുടെ കീഴിൽ പ്രൈമറി സ്കൂൾ മാളവ ന
- പുത്തൻവേലിക്കര ഇൻഫൻ്റ് ജീസസ് പള്ളിയുടെ കീഴിൽ പ്രൈമറി സ്കൂൾ
- കലാശാലകൾ
- പ്രസൻ്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്.
- ഐ. എച്ച്. ആർ. ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്.
Remove ads
ആരോഗ്യരംഗം
പുത്തൻ വേലിക്കര താലൂക്ക് ആശുപത്രിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഏക അരോഗ്യസ്ഥാപനം. [4] മറ്റ് സ്ഥാപനങ്ങൾ
- അസ്സീസ്സി ആശുപത്രി, തുരുത്തിപ്പുറം
- ആയുർവ്വേദ ആശുപത്രി, മാനാഞ്ചേരിക്കുന്ന്
- സർക്കാർ ഹോമിയോ ആശുപത്രി, കണക്കൻ കടവ്,
- വെറ്ററിനറി ആശുപത്രി, പുത്തൻ വേലിക്കര
എന്നിവയാണ്.
എത്തിച്ചേരാൻ
ചാലക്കുടിയിൽ നിന്ന് മാള വഴി പറവൂർ ബസ്സുകൾ ഈ ഗ്രാമമാർഗ്ഗം സേവനം ഉണ്ട്. നോർത്ത് പറവൂർ ഈ ഗ്രാമത്തിൽ നിന്ന് 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
റഫറൻസുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
