Map Graph

പുത്തൻവേലിക്കര

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ എറണാകുളം ജില്ലയുടെ വടക്കേയറ്റത്ത് പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്‌ പുത്തൻവേലിക്കര. ഈ പ്രദേശം ചെറിയ കുന്നുകളാലും പുഴകളാലും ചുറ്റപ്പെട്ടതാണ്‌. ചാലക്കുടിപ്പുഴ പെരിയാറുമായി സംഗമിക്കുന്നത് പുത്തൻവേലിക്കര ഗ്രാമത്തിലെ എളന്തിക്കരയിൽ വച്ചാണ്‌. പെരിയാർ, ചാലക്കുടി, കോട്ടപ്പുറം കായൽ എന്നിവയുടെ തീരത്താണ് പുത്തൻവേലിക്കര. ധാരാളം നെൽവയലുകൾ ഉള്ളതിനാൽ ഈ പ്രദേശത്തെ ഒരു കാർഷിക ഉൽപാദന കേന്ദ്രമാണിത്. കേരളത്തിൽ കണ്ടുകിട്ടിയ ബുദ്ധ പ്രതിമകളിൽ പ്രമുഖമായ ഒന്ന് പുത്തൻവേലിക്കര സർവ്വേയിൽപെട്ട തുരുത്തിപ്പുറം കോട്ട കടവിൽ നിന്നുമാണ്.

Read article