പൂവാറൻതോട്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

പൂവാറൻതോട്map
Remove ads

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് പൂവാറൻതോട് (Poovaranthode). ഇത് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്‌. തദ്ദേശീയരിൽ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. മുഖ്യ കാർഷിക വിള ജാതിയാണ്.[1] [2] മുതുവാൻ വിഭാഗത്തിൽപ്പെട്ട നാൽപ്പതോളം ആദിവാസി കുടുംബങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.

പൂവാറൻതോട്
Thumb
പൂവാറൻ‌തോട് അങ്ങാടി

പൂവാറൻ‌തോട് അങ്ങാടി

Thumb
പൂവാറൻതോട്
11.3864159°N 76.0730480°E / 11.3864159; 76.0730480
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്‌
മെമ്പർ എൽസമ്മ ജോർജ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1179
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
673604
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ആനക്കല്ലുംപാറാ വെള്ളച്ചാട്ടം

കൊടിക്കൽ കുന്ന് മേടപ്പാറ മല പൂവാറൻതോട്-നായടംപൊയിൽ ഓഫ് റോഡ്‌ ഉടുമ്പുപാറ

Thumb
പൊയിലിങ്ങാപ്പുഴ
Remove ads

ചരിത്രം

പൂവാറൻതോട്ടിൽ തിരുവിതാംകൂറിൽ നിന്നും കുടിയേറിയവർ ധാരാളം പേരുണ്ട്. 1940 മുതലാണ് ഇവിടെ കുടിയേറ്റം ആരംഭിക്കുന്നത്. കുടിയേറ്റക്കാരിൽ ഭൂരിഭാഗവും സുറിയാനി ക്രിസ്ത്യാനികൾ ആയിരുന്നു. മരക്കച്ചവടക്കാരായ മുക്കം മുതലാളിമാരുടെ ഭൂമി വാങ്ങിയാണ് ഇവിടെ കുടിയേറ്റം നടന്നത്. കോട്ടയം, പാലാ, തൊടുപുഴ എന്നിവടങ്ങളിൽ നിന്നും കുടിയേറ്റമുണ്ടായി.

പദോല്പത്തി

പൂവാറൻതോടിൽ പല തോടുകളുണ്ട്. പ്രധാന തോട്ടിൻക്കരയിൽ പണ്ട് പൂക്കൾ പാറിവീഴുന്ന മരങ്ങളുണ്ടായിരുന്നു. ആദ്യ കാലത്ത് ആദിവാസികൾ ആ തോട്ടിൻ വക്കത്തായിരുന്നു ഒത്തുകൂടിയിരുന്നതും വിശ്രമിക്കാൻ ഇരുന്നിരുന്നതും. പൂക്കൾ പാറി തോട്ടിൽ കെട്ടിക്കിടന്നതുകൊണ്ട് പൂ പാറിയ തോട് പൂപാറൻതോട് എന്നും അത് ലോപിച്ച് പൂവാറൻതോട് ആയതാണെന്നും പറയപ്പെടുന്നു. ( പൂക്കൾ വാരിയെടുക്കാൻ കഴിഞ്ഞിരുന്ന തോട് - പൂ വാരുന്ന തോട് - പൂവാറൻതോട് ആയതാണെന്നും അഭിപ്രായമുണ്ട്.)

Remove ads

സ്ഥലം

കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയുള്ള കൂടരഞ്ഞിയിൽ നിന്നും പിന്നെയും 9 കിലോമീറ്റ കൂടി സഞ്ചരിച്ചാൽ പൂവാറൻതോട്ടിലെത്താം. പിന്നെയും മുന്നോട്ടു പോയാൽ കല്ലംപുല്ലിലും തമ്പുരാൻകൊല്ലി മലയിലും എത്തും. അതിനപ്പുറം വയനാടൻ കാടുകളും നിലമ്പൂർ കാടുകളുമാണ്[3].

വടക്ക് കാടോത്തിക്കുന്നും തെക്ക് ഉടുമ്പു പാറയും പടിഞ്ഞാറ് ഓളി മലയും വടക്കുകിഴക്ക് കല്ലം പുല്ലും തെക്കുകിഴക്ക് മേടപ്പാറയുമാണ്. ജലസമ്യദ്ധമായ ഈ പ്രദേശത്ത് നിരവധി ചെറു നീർച്ചാലുകളുണ്ട്. അതിനാൽ ആദ്യകാലത്ത് ഡൈനാമോ ഉപയോഗിച്ചാണ് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്[4].

കൃഷി

കേരളത്തിൽ ഏറ്റവും കൂടുതൽ ജാതി കൃഷി ചെയ്യുന്നതും നല്ല ജാതിക്ക വിളയുന്നതും ഇവിടെയാണ്.[2] ജാതിയ്ക്ക് പുറമെ കൊക്കൊ, പുൽത്തൈലം, കുരുമുളക്, ഗ്രാമ്പൂ, ഏലം, ഇഞ്ചി, കാപ്പി, കമുക്, തെങ്ങ് തുടങ്ങിയ വിളകളും ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. സമീപകാലങ്ങളിൽ വാഴക്കൃഷിയും കോഴി ഫാമുകളും പന്നി ഫാമുകളും നടത്തിവരുന്നു.

വിനോദസഞ്ചാരം

പൂവാറൻതോടിലെ ചതുപ്പ് വഴിയും മേടപ്പാറ ജംഗ്ഷൻ വഴിയും ഉടുമ്പു പാറയിലേക്ക് ട്രക്കിങ് നടത്താം. പോയി വരാൻ രണ്ടു മണിക്കൂർ സമയം വേണ്ടിവരും. പൂവറൻ തോട് ഗവ.എൽ.പി.സ്കൂളും കുന്ദമംഗലം ബി.ആർ.സിയും ചേർന്ന് 2017 നവം 11ന് ഉടുമ്പുപാറയിലേക്ക് ഒരു ട്രക്കിങ് നടത്തി. അന്നു മുക്കം - കുന്ദമംഗലം ഉപജില്ലകളിൽ നിന്നായി ആയിരത്തേളം വിദ്യാർഥികൾ പങ്കെടുത്തു. അതിനുശേഷമാണ് ഉടുമ്പുപാറയിലേക്കുള്ള ട്രക്കിങ്ങും പഠനയാത്രയും സജീവമായത്[5].

ഉടുമ്പുപാറയുടെ മുകളിലെത്തിയാൽ നല്ല തണുത്ത കാറ്റാണ്. പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കാഴ്ചയെ മറച്ചുകൊണ്ടു കുറച്ചു പച്ചപ്പുല്ലുകളും (കറാച്ചിപ്പുല്ല്) വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നുമുണ്ട്.

പ്രധാന ആകർഷണങ്ങൾ

  • ആനക്കല്ലുംപാറ വെള്ളച്ചാട്ടം.
  • കൊടിക്കൽ കുന്ന് (11°24′36″N 76°06′18″E) - (1750 മീറ്റർ)
  • മേടപ്പാറ മല.
  • പൂവാറൻതോട്-നായാടൻ പൊയിൽ (ഓഫ് റോഡ്‌ )
  • ഉടുമ്പുപാറ (ട്രക്കിങ്)
Remove ads

ഗതാഗതം

ആദ്യ കാലങ്ങളിൽ നിലവിലുണ്ടായിരുന്ന കൂപ്പ് റോഡാണ് ഗതാഗതത്തിനു ഉപയോഗിച്ചിരുന്നത്. 4x4 ജീപ്പ് സർവീസ് മാത്രമേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ടാർ റോഡ് വന്നത്. ഇപ്പോൾ കെസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

ആരാധനാലയങ്ങൾ

കല്ലംപുല്ല് കിരാതമൂർത്തി ദുർഗ്ഗ വിഷ്ണുമായ ക്ഷേത്രം 

പൊതു സ്ഥാപനങ്ങൾ

Thumb
  • ജി.എൽ.പി സ്കൂൾ പൂവാറൻതോട് [6]
  • അങ്കണവാടി, കല്ലൻപുല്ല്
  • വായനശാല, ആനക്കല്ലുംപാറ
  • ക്ഷീരോൽപാദക സഹകരണ സംഘം
  • സാംസ്കാരിക നിലയം
  • തപാൽ ഓഫീസ്
  • വന സംരക്ഷക സമിതി, ആനക്കല്ലുംപാറ
  • ശിശു മന്ദിരം
  • പൊതു വിതരണ കേന്ദ്രം
  • കെ‌.എസ്‌.ആർ‌.ടി‌.സി മലയോര മേഖല ഫോറം ബ്രാഞ്ച് ഓഫീസ്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads