പെരുമല
From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് പെരുവൻമല എന്നപേരിൽ അറിയപ്പെടുന്ന പെരുമല. പെരുമല കുന്നിന്റെ നെറുകയിൽ വളരെ പുരാതനമായ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ഗുരുവായൂർ - കുന്നംകുളം - കോഴിക്കോട് റൂട്ടിൽ കേച്ചേരിക്കു സമീപം 500 അടിയോളം ഉയരത്തിലാണു പെരുമല സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യപ്രകാരം മഹാവിഷ്ണുവിൻ്റെ ആറാമത്തെ അവതാരമായ പരശുരാമൻ പ്രതിഷ്ഠിച്ച ശിവാലയങ്ങളിൽ ഒന്നാണ് പെരുവന്മല മഹാദേവ ക്ഷേത്രം.
അധികം ആരും ശ്രദ്ധിക്കാതിരുന്ന കുന്നിൽ അപൂർവ ഇനം ഓർക്കിഡായ ഹൈബർനേറിയ, കണ്ണാന്തളി, വിവിധ ഇനം പുൽവർഗ്ഗങ്ങൾ, പ്രത്യേകതരം ചിത്രശലഭങ്ങൾ എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സഹ്യപർവത നിരകളും പൊട്ടുപോലെ ഇവിടെനിന്ന് കാണാനാകും. [1]
Remove ads
ചിത്രശാല
- പെരുമലയിൽ നിന്നുള്ള വിവിധ ദൃശ്യങ്ങൾ
- വിദ്യ അക്കാദമിയിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ സാങ്കേതികോത്സവമായ മെക്ക്മെറൈസ് 2011 നോടനുബന്ധിച്ച് പെരുമലയിൽ നിന്ന് നടന്ന പാര-മോട്ടോർ ഗ്ലൈഡിങ്ങ്.
- പെരുമലയുടെ മുകളിലുള്ള ശിവക്ഷേത്രം.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
