പെരുമൺ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ, കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമൺ. കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പനയം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.[1] കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ നിന്നും 11 കിലോമീറ്റർ അകലെയും കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ അകലെയുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.[2] 1988 - ൽ പെരുമൺ അപകടം നടന്ന പെരുമൺ പാലം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലായിട്ടാണ്. [3]

വസ്തുതകൾ പെരുമൺ, രാജ്യം ...
Remove ads

പെരുമൺ ദുരന്തം

പ്രധാന ലേഖനം: പെരുമൺ ദുരന്തം

1988 ജൂലൈ 8-ന് പെരുമണിൽ സ്ഥിതി ചെയ്യുന്ന പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്. [4] കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. [5]പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട് ഈ ഗ്രാമത്തിൽ സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

Remove ads

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads