Map Graph

പെരുമൺ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ, കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമൺ. കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പനയം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ നിന്നും 11 കിലോമീറ്റർ അകലെയും കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ അകലെയുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1988 - ൽ പെരുമൺ അപകടം നടന്ന പെരുമൺ പാലം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലായിട്ടാണ്.

Read article