പെർസഫനി

From Wikipedia, the free encyclopedia

പെർസഫനി
Remove ads

ഗ്രീക്ക് ദേവരാജനായ സ്യൂസിന്റെയും ഫലഭൂയിഷ്ടതയുടെ ദേവതയായിരുന്ന ഡിമിറ്ററിന്റെയും‍ മകളാണ് പെർസഫനി(പെർസിഫോൺ അഥവാ പ്രോസെർപൈൻ എന്നും പറയും)വസന്തദേവതയായിരുന്നു.. മരണദേവനായ ഹേഡിസ് പെർസഫനിയെ അപഹരിച്ച് ടാർടാറസിലേക്ക് (പാതാളലോകം) കൊണ്ട് പോയി.

വസ്തുതകൾ Persephone or Kore, വാസം ...
Remove ads

പുരാണകഥ

അതി മനോഹരമായ നാർസിസ്സസ് പൂക്കൾ പറിക്കാൻ ചെന്ന പെർസിഫോണിന്റെ കാൽക്കീഴിലെ ഭൂമി പിളർന്നെത്തിയ പാതാളദേവൻ കറുത്ത കൂതിരകളെ പൂട്ടുിയ രഥത്തിൽ കടത്തിക്കൊണ്ടു പോയി.ഡിമിറ്ററിന്റെ ഏകമകളായിരുന്ന പെർസിഫനി. മകളെ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ ഡിമിറ്റർ തന്റെ ചുമതലകളെല്ലാം മറന്നതോടെ ഭൂമി വരണ്ടുണങ്ങി മരുഭൂമിയായി മാറി. മകളേയന്വേഷിച്ച് ഡിമിറ്റർ എല്ലായിടത്തും അലഞ്ഞു തിരിഞ്ഞു. ഒരു കൊല്ലം കടന്നു പോയി. വിത്തുകൾ മുളച്ചില്ല, ചെടികളും മരങ്ങളും തളിർക്കാതെ മുരടിച്ചു പോയി. മനുഷ്യവംശം പട്ടിണികൊണ്ടു മരിക്കുമെന്ന നില വന്നപ്പോൾ, ഡിമിറ്ററിനെ അനുരഞ്ജിപ്പിക്കാൻ സ്യൂസ് രംഗത്തെത്തി. മകളെ കാണാതെ താൻ ഭൂമിയിൽ വിളവുത്പാദിക്കുകയില്ലെന്നു ഡിമിറ്റർ തീർത്തു പറഞ്ഞു. പെർസിഫോണിനെ തിരിച്ചയക്കണമെന്ന സ്യൂസിന്റെ ഉത്തരവു ഹേഡിസിനു മാനിക്കേണ്ടി വന്നു. പക്ഷെ പോകാൻ അനുവദിക്കുന്നതിനു മുമ്പ് ഹേഡിസ് , പെർസിഫോണിനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. കൂട്ടത്തിൽ ഒരു മാതളനാരങ്ങ കഴിക്കാൻ അവളെ നിർബന്ധിക്കുകയും ചെയ്തു. [1]. എന്നാൽ അവളത് സ്വമേധയാ കഴിച്ചതാണെന്നും പറയുന്നു[2]

മകളെ തിരിച്ചു കിട്ടിയ ഡിമിറ്റർ സന്തുഷ്ടയായെങ്കിലും മാതളനാരങ്ങയുടെ കാര്യം വീണ്ടും ദുഃഖത്തിലാഴ്ത്തി. പാതാളലോകത്തെ ആഹാരം കഴിച്ചതിനാൽ പെർസിഫോണിനെ ഭൂമിയിൽ എന്നെന്നേക്കുമായി തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് ഡിമിറ്ററിന് അറിയാമായിരുന്നു. സ്യൂസ് ഇതിനും വഴിയുണ്ടാക്കി. ഓരോ വർഷവും നാലുമാസത്തെ ശൈത്യകാലം പെർസിഫോൺ പാതാളലോകത്തു ചെലവഴിക്കണം. ബാക്കിയുള്ള എട്ടുമാസക്കാലം അമ്മയോടൊത്തും. ഈ ഏർപ്പാടിന് എല്ലാവരും സമ്മതം മൂളി. ഭൂമി വീണ്ടു പച്ചപിടിച്ചു.

Remove ads

അവലംബം

ഗ്രന്ഥസൂചി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads