പേര
From Wikipedia, the free encyclopedia
Remove ads
സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗ്വാആവാ).
Remove ads
പേരിനു പിന്നിൽ
പോർത്തുഗീസ് പദമായ പേര (Pera ), (Pear) എന്നതിൽ നിന്നാണിത് രൂപമെടുത്തത്. [1]
ഇനങ്ങൾ[2]
- അലഹബാദ് സഫേദയാണ് പേരയിലെ ഏറ്റവും പ്രസിദ്ധമായ ഇനം. ഉരുണ്ട ഇടത്തരം വലിപ്പമുള്ള പഴങ്ങളുടെ മജ്ജക്ക് വെള്ള നിരവും നല്ല രുചിയും ഉണ്ടാകും
- ലക്നൗ - 49. സഫേദ പോലെ തന്നെയുള്ള മറ്റൊരിനമാണിത്.
- ചിറ്റിദർ - ഗോളാകൃതിയിലുള്ള പഴത്തിൽ പുറമെ ചുവന്ന കുത്തുകൾ കാണപ്പെടുന്നു.
- സീഡ് ലെസ് - കുരു ഇല്ലാത്ത ഇനം
- റെഡ് ഫ്ലെഷ് - ചുവന്ന കാമ്പുള്ള ഇനം
- അർക്ക മൃദുല
- അർക്ക അമൂല്യ
- അപ്പിൾ കളേഡ്
- പിയർ ഷേപ്ഡ്
രാസഘടകങ്ങൾ
വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.
രോഗങ്ങൾ
കായ് ചീയൽ രോഗം
പേരയെ ബാധിക്കുന്ന മുഖ്യ രോഗമാണിത്. മഴക്കാലത്താണിത് കൂടുതലായും കാണെപ്പെടുന്നത്. കുമിൾ രോഗമാണ്. മൂപ്പെത്താത്ത കായ്ക്കളുടെ മോടിനടുത്ത് തവിട്ട് നി റത്തിൽ വൃത്താകൃതിയിലുള്ള പാടുകൾ ഉണ്ടാകുന്നു.
വാട്ടരോഗം
പേരമരത്തിൻ്റെ ശിഖരങ്ങൾ പെട്ടന്ന് ഉണങ്ങി മരം തന്നെ ക്രമേണ നശിക്കുന്ന കുമിൾ രോഗമാണിത്. ഇത്തരം മരങ്ങൾ നശിപ്പിച്ചു കളയുകയാണ് പ്രതിരോധമാർഗ്ഗം
കീടങ്ങൾ
പഴയീച്ച
പേരയുടെ പ്രധാന കീടമാണ് പഴയീച്ച. മൂപ്പെത്തിയ പഴങ്ങളെ ഇതാക്രമിക്കുന്നു. തൊലിയിൽ കുഴിഞ്ഞ് നടുക്ക് കടും പച്ച നി റത്തിൽ സുഷിരങ്ങൾ ഉണ്ടാകുന്നു, ഇതിൻ്റെ ഫലമായി കായ്കൾ ഉപയോഗ ശൂന്യമാകുന്നു. [3]
ഔഷധ ഉപയോഗം
മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.


പേരയ്ക്കയിലെ പോഷക മൂല്യം[4] | (പഴുത്തത്, 100 ഗ്രാമിൽ) |
ഊർജ്ജം | 112 കിലോ കാലറി |
പഞ്ചസാരകൾ | 5 ഗ്രാം |
നാരുകൾ | 3.7 ഗ്രാം |
കൊഴുപ്പ് | 0.5 ഗ്രാം |
മാംസ്യം | 0.8 ഗ്രാം |
ജീവകം സി | 230 മില്ലി ഗ്രാം |
ജീവകം ബി വർഗ്ഗം | 0.32 മില്ലി ഗ്രാം |
കരോട്ടീൻ | 435 മില്ലി ഗ്രാം |
പൊട്ടാസ്യം | 430 മില്ലി ഗ്രാം |
കാത്സ്യം | 13 മില്ലി ഗ്രാം |
ഇരുമ്പ് | 0.4 മില്ലി ഗ്രാം |
Remove ads
അവലംബം
ചിത്രശാല
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads