പൊട്ടില്ലാ തുള്ളൻ
From Wikipedia, the free encyclopedia
Remove ads
വനവാസിയായ ഒരു ചെറുപൂമ്പാറ്റയാണ് പൊട്ടില്ലാ തുള്ളൻ (Indian/Ceylon Ace). ഹരിതവനങ്ങളിലും ഇലപൊഴിയും വനങ്ങളിലും ഇവയെ കാണാം. കേരളത്തിൽ വിരളമായെ കാണാറുള്ളൂ. ഒറ്റപ്പുള്ളിച്ചിറകൻ എന്നും ഈ ശലഭത്തെ വിളിയ്ക്കുന്നു.[1][2][3] H. h. hindu Evans, 1937 എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.[3][4][5] വളരെ വേഗത്തിൽ തെറിച്ചു തെറിച്ചാണ് ഇവയുടെ പറക്കൽ. ചിറകുപുറത്തിന് ഇരുണ്ട തവിട്ടുനിറമാണ്. മധ്യഭാഗം കുറച്ച് മങ്ങിയിരിക്കും. ചിറകിന്റെ അടിവശത്തിനും ഇരുണ്ട തവിട്ടുനിറമാണ്. മുളവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് മുട്ടയിടുക.

Remove ads

Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads