പ്ലസൻഷ്യ

From Wikipedia, the free encyclopedia

പ്ലസൻഷ്യmap
Remove ads

പ്ലസൻഷ്യ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത്, വടക്കൻ ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 46,488 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ആയപ്പോഴേയ്ക്കും 50,533 ആയി വർദ്ധിച്ചിരുന്നു. നഗരത്തിന്റെ ഏറ്റവും തെക്കേ ചതുർത്ഥാംശത്തിൽ സ്ഥിതിചെയ്യുന്നതും പ്ലസൻഷ്യ നഗരത്തിലുൾപ്പെടുത്തിയിരിക്കുന്നതുമായ അറ്റ്‍വുഡ് സമൂഹത്തിന്റേതുൾപ്പെടെയുള്ള ജനസംഖ്യാ കണക്കാണിത്. പ്രാഥമികമായി ഒരു കിടപ്പറ താവളമെന്ന് അറിയപ്പെടുന്ന പ്ലാസൻഷ്യ ഇവിടുത്തെ ശാന്തമായ ചുറ്റുപാടുകൾക്ക് പ്രസിദ്ധമാണ്.

വസ്തുതകൾ Placentia, California, Country ...
Remove ads

ഭൂമിശാസ്ത്രം

പ്ലസൻഷ്യ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°52′57″N 117°51′18″W (33.882364, -117.855130)ആണ്.[11] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.6 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 0.22 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതാണ്. 57 ഫ്രീവേ (ഓറഞ്ച് ഫ്രീവേ) പ്ലസൻഷ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. അതുപോലെ 91 ഫ്രീവേ (റിവർസൈഡ് ഫ്രീവേ) നഗരത്തിന് തെക്കുഭാഗത്തേയ്ക്കു നേരിട്ട് പോകുന്നു. പ്ലസൻഷ്യയിലെ ജില്ലകളിൽ ല ജൊല്ല അയൽപക്കവും മുമ്പു സംയോജിപ്പിക്കപ്പെടാത്ത അറ്റ്‍വുഡിലെ സമൂഹവും ഉൾപ്പെടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads