ബന്യമിൻ നെതന്യാഹു
From Wikipedia, the free encyclopedia
Remove ads
ഇസ്രയേലിന്റെ പ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനുശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ബെന്യമിൻ നെതന്യാഹു (21 ഒക്ടോബർ 1949). ഇസ്രയേൽ പ്രതിരോധ സേനയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഓപ്പറേഷൻ ഇൻഫേണോ(1968), ഓപ്പറേഷൻ ഗിഫ്റ്റ്, ഓപ്പറേഷൻ ഐസോടോപ്പ്(1972) എന്നീ സൈനിക നീക്കങ്ങളിലും നെതന്യാഹു പങ്കാളിയായിരുന്നു.[1] 1984 മുതൽ 1988 വരെ ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ഇസ്രയേലിന്റെ നയതന്ത്രപ്രതിനിധിയായും, 2002–2003 കാലയളവിൽ വിദേശകാര്യവകുപ്പുമന്ത്രിയായും, 2003മുതൽ 2005 വരെ ധനകാര്യമന്ത്രിയായും ബന്യമിൻ നെതന്യാഹു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച നെതന്യാഹു ലികുഡ് പാർട്ടി നേതാവായും തുടർന്ന് 3 തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായി.[2] നിലവിൽ ഇസ്രയേലിന്റെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads