ബെൽവെഡെർ
From Wikipedia, the free encyclopedia
Remove ads
ബെൽവെഡെർ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മാരിൻ കൗണ്ടിയിലെ ഒരു നഗരമാണ്. സോസലിറ്റോ നഗരത്തിന് 1.5 മൈൽ (2.4 കിലോമീറ്റർ) വടക്ക് കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.[9] രണ്ട് ദ്വീപുകളിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ടിബറോൺ ഉപദ്വീപിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. ടിബറോൺ നഗരത്തിൽ നിന്നും ഒരു ചെറിയ പാലത്തിലൂടെ ഈ നഗരത്തിലേയ്ക്കു പ്രവേശിക്കുവാൻ സാധിക്കുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 2,068 ആണ്. 2000 ലെ കണക്കുകൾ പ്രകാരം 250,000 ഡോളർ[10] പ്രതിശീർഷവരുമാനമുണ്ടായിരുന്ന ഈ നഗരം കാലിഫോർണിയയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള നഗരങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. ഐക്യനാടുകളിലെ മൊത്തം കണക്കെടുത്താൽ ഇത് എട്ടാം സ്ഥാനത്തുവരുന്നു. ഒരിക്കൽ ദ്വീപായിരുന്ന ബെൽവെഡറും ടിബുറോൺ പട്ടണവും ഒരു പോസ്റ്റ് ഓഫീസ് പങ്കിടുന്നു. അവിടേയ്ക്ക് അയക്കുന്ന തപാലുരുപ്പടികൾ ബെൽവെഡർ ടിബുറോൺ CA എന്ന മേൽവിലാസമാണ് രേഖപ്പെടുത്താറുള്ളത്.[11]
Remove ads
സ്ഥാനം
ബെൽവെഡെർ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 37°52′22″N 122°27′52″W ആണ്. ഇത് സാൻ ഫ്രാൻസിസ്കോയ്ക്ക് ഏകദേശം 4 മൈൽ (6 കി.മീ) വടക്കുഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. ടിബുറോൺ ഉപദ്വീപിൽ റിങ്ങ് മലനിരകൾക്ക് 3 മൈൽ തെക്ക് / തെക്ക് കിഴക്കായി ഇതു സ്ഥിതി ചെയ്യുന്നു. റിച്ചാർഡ്സൺ ഉൾക്കടലിനും ടിബുറോൺ പട്ടണത്തിനുമിടയിലുള്ള ബെൽവെഡെർ നഗരം രണ്ട് ദ്വീപുകളടങ്ങിയതും ഇവയ്ക്കിടയിൽ ബെൽവെഡെർ ലഗൂൺ എന്ന ഒരു കായലും ഉൾപ്പെടുന്നതുമാണ്. ഇതിലെ വലിയ ദ്വീപ് ബെൽവെഡെർ ദ്വീപും ചെറുത് ടിബുറോൺ നഗരവുമായി അതിർത്തി പങ്കിടുന്ന കൊറീന്തിയൻ ദ്വീപുമാണ്. റിങ് മൗണ്ടൻ പ്രദേശം ഇപ്പോഴും നിലനിൽക്കുന്ന പ്രാദേശിക അമേരിക്കൻ ഇന്ത്യൻ ശിലാ ലിഖിതങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തു വിഭവങ്ങൾക്കും കാലിഫോർണിയൻ തദ്ദേശീയ സസ്യങ്ങളുടെ ഗണ്യമായ ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads