ബോറിസ് ജോൺസൺ

From Wikipedia, the free encyclopedia

ബോറിസ് ജോൺസൺ
Remove ads

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയും കൺസർവേറ്റിവ് പാർട്ടി (യുണൈറ്റഡ് കിങ്ഡം) നേതാവുമാണ് ബോറിസ് ജോൺസൺ. അദ്ദേഹം 24.07.2019 ന് പ്രധാനമന്ത്രിയായി ചുമതലയേറ്റു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുൻ മേയറായിരുന്ന ബോറിസ് ജോൺസന്റെ പ്രധാന എതിരാളിയായിരുന്നത്.[5]

വസ്തുതകൾ The Right Honourableബോറിസ് ജോൺസൺMP, Prime Minister of the United Kingdom ...

07/07/2022 ൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

Remove ads

ജീവിതരേഖ

1964ൽ ന്യൂയോർക്ക് നഗരത്തിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിൻറെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിൻറേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിൻറെ അസിസ്റ്റൻറ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു.[6]

Remove ads

പ്രധാനമന്ത്രി എന്ന നിലയിലുള്ള വെല്ലുവിളികൾ

ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെൻറിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്.[7] ബോറിസിൻറെ ബ്രെക്സിറ്റ് നയങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബോറിസിൻറെ നയങ്ങളോട് കടുത്ത എതിർപ്പുള്ള ചില നേതാക്കൾ രാജിക്കൊരുങ്ങുന്നുണ്ട് എന്നതും വെല്ലുവിളി ഉയർത്തുന്നു.[8]

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads