ബ്രാഡ്‍ബറി

From Wikipedia, the free encyclopedia

ബ്രാഡ്‍ബറിmap
Remove ads

ബ്രാഡ്ബറി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്വര പ്രദേശത്തുള്ള ഒരു നഗരമാണ്. ലോസ് ആഞ്ചലസ് ദേശീയ വനത്തിനടുത്തുള്ള സാൻ ഗബ്രിയൽ പർവതനിരകളുടെ താഴ്വാരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബ്രാഡ്ബറി നഗരത്തിനു പടിഞ്ഞാറ് മൺറോവിയ നഗരവും തെക്കു കിഴക്കും ഭാഗങ്ങളിൽ ഡ്വാർട്ടെ നഗരവും അതിർത്തികളായി വരുന്നു. 2000 ലെ യു.എസ്. സെൻസസിൽ 855 ആയിരുന്ന ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,048 ആയി വർദ്ധിച്ചിരുന്നു.

വസ്തുതകൾ ബ്രാഡ്ബറി, കാലിഫോർണിയ, Country ...
Remove ads

ചരിത്രം

1881-ൽ റാഞ്ചോ അസൂസ ഡി ഡ്വാർട്ടെ എന്ന തൻറെ അധീനതയിലുള്ള സ്ഥലത്ത്, ലെവിസ് ലിയോനാർഡ് ബ്രാഡ്ബറിയാണ് ബ്രാഡ്ബറി നഗരം സ്ഥാപിച്ചത്.

1912 ൽ ബ്രാഡ്ബറിയുടെ മകളായ മിനർവ ഇസാക്ക് പോൾകിനെ വിവാഹം കഴിക്കുകയും ഷാറ്റ്യൂ ബ്രാഡ്ബറി എന്ന പേരിൽ ഒരു വലിയ ജന്മിഭവനം പണികഴിപ്പിക്കുയും ചെയ്തു. മൺറോവിയ നഗരത്തിൻറെ വർഷങ്ങൾ നീണ്ട കൂട്ടിച്ചേർക്കൽ ശ്രമങ്ങൾക്കുശേഷം 1957 ൽ ബ്രാഡ്ബറി നഗരം സംയോജിപ്പിക്കപ്പെട്ടു.[6]

ഭൂമിശാസ്ത്രം

ബ്രാഡ്ബറി നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 34°8′58″N 117°58′28″W (34.149306, -117.974319) ആണ്.[7]

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.0 ചതുരശ്ര മൈൽ (5.2 കിമീ2 ആണ്), അതിലെ 99 ശതമാനവും കരഭൂമിയാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads