ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല

From Wikipedia, the free encyclopedia

Remove ads

കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയയിൽ സ്ഥിതിചെയ്യുന്ന കാമ്പസ് സൗകര്യങ്ങളുള്ള ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല. സാധാരണയായി UBC എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്നു. 1908 ൽ മക്ഗിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്ന പേരിൽ സ്ഥാപിതമായ ഈ സർവകലാശാല 1915 ൽ സ്വതന്ത്ര സ്ഥാപനമായിത്തീരുകയും ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു. ഉന്നത പഠനത്തിനുള്ള ബ്രിട്ടീഷ് കൊളമ്പിയയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സർവ്വകലാശാലയുടെ വാൻകൂവർ, ഒക്കനാഗനൻ വാലി കാമ്പസുകളിലായി ഏകദേശം 60,000 ൽപ്പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.[5] ആർട്സ്, സയൻസ്, യുബിസി ഫാക്കൽട്ടി ഓഫ് മെഡിസിൻ, സൌദർ സ്കൂൾ ഓഫ് ബിസിനസ്[6]  എന്നിങ്ങനെ 5 വലിയ ഫാക്കൽറ്റികളിലാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും എൻറോൾ ചെയ്തിട്ടുള്ളത്. യുബിസിയുടെ 4.02 ചതുരശ്ര കിലോമീറ്റർ (993 എക്കർ) വിസ്തൃതിയുള്ള വാൻകൂവർ കാമ്പസ് വാൻകൂവർ [7] പട്ടണമദ്ധത്തിൽനിന്ന് 10 കിലോമീറ്റർ (6 മൈൽ) ദൂരത്തിൽ പടിഞ്ഞാറായി യൂണിവേഴ്സിറ്റി എൻഡോവ്മെന്റ് ഭൂമിയിലാണ് നിലനിൽക്കുന്നത്. കെലോവ്നയിലുള്ള 2.09 ചതുരശ്രകിലോമീറ്റർ (516 എക്കർ) വിസ്തൃതിയുള്ള ഒക്കനാഗൻ കാമ്പസ് 2005 ലാണ് എറ്റെടുക്കപ്പെട്ടത്.

വസ്തുതകൾ ആദർശസൂക്തം, സ്ഥാപിതം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads