ബ്രിയ, കാലിഫോർണിയ
From Wikipedia, the free encyclopedia
Remove ads
ബ്രിയ (സ്പാനിഷ് ഭാഷയിൽ "ഓയിൽ" അല്ലെങ്കിൽ "ടാർ" എന്ന് അർത്ഥം വരുന്നത്) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,282 ആയരുന്നു. ലോസ് ഏഞ്ചൽസിന് 33 മൈൽ തെക്ക് കിഴക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
ഈ നഗരം ആദ്യകാലത്ത് ഒരു എണ്ണ ഉല്പാദന കേന്ദ്രമായിട്ടായിരുന്നു. പിന്നീട് ഒരു നാരങ്ങാ ഉത്പാദനകേന്ദ്രമായി മാറുകയും, വിപുലമായ ബ്രിയ മാളിൻറെ നിർമ്മാണവും ബ്രിയ നഗരകേന്ദ്രത്തിൻറെ പുനർനിർമ്മാണത്തിനും ശേഷം ഒരു ലഘുവ്യാപാര കേന്ദ്രമായും മാറിയിരിക്കുന്നു. 1975 ൽ ആരംഭിച്ച പൊതു കലാരൂപ പരിപാടികളുടെ പേരിലും പ്രശസ്തമാണ് ബ്രിയ നഗരം. അത് നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്ന 140 ൽ അധികം പൊതുകലാരൂപ ശേഖരങ്ങളിലൂടെ ഇന്നും തുടരുന്നു. ബ്രിയയിലെ പൊതു കലാരൂപ പരിപാടികൾ അമേരിക്കയിലുടനീളം ഒട്ടേറെ പൊതു കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രചോദനമായും ഭവിച്ചു.
Remove ads
ചരിത്രം
1769 ജൂലൈ 2 ന് ഈ പ്രദേശത്ത് സ്പാനിഷ് പൊർട്ടോളിയ എക്സ്പെഡിഷൻ (ഗാസ്പർ ഡി പൊർട്ടോളയുടെ നേതൃത്വത്തിൽ) എന്നറിയപ്പെടുന്ന ആദ്യകാല യൂറോപ്യൻ ഉൾനാടൻ പര്യവേക്ഷണം ആരംഭിക്കുകയും അൾട്ടാ കാലിഫോർണിയയുടെ സ്ഥാപനത്തിനു വഴിയൊരുക്കുകയും ചെയ്തു. പര്യവേക്ഷണസംഘം ഒരു വലിയ അമേരിക്കൻ ഇന്ത്യൻ ഗ്രാമത്തിനു സമീപമുള്ള ബ്രിയ കാന്യോണിൽ ശുദ്ധജലസമൃദ്ധമായ ഒരു കുളത്തിനു സമീപം ക്യാമ്പ് ചെയ്തു.[8] നഗരത്തിനു തൊട്ടു വടക്കുവശത്തായി ബ്രിയ കാന്യോണിൽ അവരുടെ സന്ദർശനത്തിൻറെ ഒരു ചരിത്ര അടയാളം സ്ഥാപിക്കപ്പെട്ടത് നിലനിൽക്കുന്നു.
19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇന്നത്തെ കാർബൺ കാന്യോണിൽ ഒലിൻഡ എന്ന ഗ്രാമം സ്ഥാപിക്കപ്പെടുകയും പല വ്യവസായശാലകളും "കറുത്ത സ്വർണ്ണം" (പെട്രോളിയം) അന്വേഷിച്ച് ഈ പ്രദേശത്തേയ്ക്ക് എത്തുകയും ചെയ്തു.
1894 ൽ, ആബേൽ സ്റ്റേൺസ് എന്ന ഭൂവുടമ, ഒലിൻഡയുടെ പടിഞ്ഞാറുള്ള, 1,200 ഏക്കർ (4.9 കിമീ 2) സ്ഥലം പുതുതായി രൂപീകരിക്കപ്പെട്ട യൂണിയൻ ഓയിൽ കമ്പനി ഓഫ് കാലിഫോർണിയയ്ക്ക് വിറ്റഴിക്കുകയും 1898 ഓടെ പുതുതായി കണ്ടുപിടിക്കപ്പെട്ട ബ്രിയ-ഒലിൻഡ എണ്ണപ്പാടത്തിനു സമീപത്തുള്ള മലകളിൽ ധാരാളം തടികൊണ്ടുളള ഓയിൽ ഡ്രില്ലിംഗ് ടവറുകൾ നിർമ്മിക്കപ്പെടുകയും ചെയ്തു. 1908 ൽ, റെയിൽവേ എൻജിനീയർ എപ്പസ് റാൻഡോൾഫ്, ബ്രിയ കാന്യോണു തൊട്ടു തെക്കായി, റാൻഡോൾഫ് എന്ന ഗ്രാമം എണ്ണപ്പാടത്തെ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി സ്ഥാപിച്ചിരുന്നു. വാൾട്ടർ ജോൺസൺ എന്ന ബേസ്ബോൾ ഇതിഹാസം, 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഓലിൻഡയിൽ വളരുകയും യുവാവായിരിക്കെ ചുറ്റുപാടുള്ള എണ്ണപ്പാടത്തു ജോലി ചെയ്യുകയും ചെയ്തിരുന്നു.[9]
സമ്പദ്‍വ്യവസ്ഥ ത്വരിതഗതിയിൽ വളർന്നതോടെ ഒലിൻഡ, റാൻഡോൾഫ് എന്നീ ഗ്രാമങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയും രണ്ടു ഗ്രാമങ്ങളും ലയിച്ച് ഒന്നായിത്തീരുകയും ചെയ്തു. 1911, ജനുവരി 19 ന് നഗരത്തിൻറെ ഭൂപടത്തിൽ ഇത് ബ്രിയ എന്ന പുതിയ പേരിൽ അടയാളപ്പെടുത്തുകയും ചെയ്തു. സ്പാനിഷ് ഭാഷയിലെ ഈ പദത്തിന് പ്രകൃതിദത്ത കീൽ (ബിറ്റുമെൻ, പിച്ച്, ടാർ) എന്നൊക്കെ അർത്ഥം വരുന്നു.
752 ജനസംഖ്യയുണ്ടായിരുന്ന ബ്രിയ, 1917 ഫെബ്രുവരി 23 ന് ഓറഞ്ച് കൗണ്ടിയുടെ എട്ടാമത്തെ ഔദ്യോഗിക നഗരമായി ഉൾപ്പെടുത്തി.
എണ്ണ ഉൽപ്പാദനം കുറഞ്ഞുവന്നപ്പോൾ, ചില കാർഷിക വികസന പരിപാടികൾ, പ്രത്യേകിച്ചും നാരങ്ങ, ഓറഞ്ച് തോട്ടങ്ങൾ ഇവിടെ ആരംഭിച്ചു. 1920 കളിൽ ബ്രിയ ചേമ്പർ ഓഫ് കൊമേഴ്സ് ഈ നഗരത്തെ "ഓയിൽ, ഓറഞ്ച്സ്, ഓപ്പർച്യുനിറ്റി" എന്ന മുദ്രാവാക്യവുമായി പ്രോത്സാഹിപ്പിച്ചിരുന്നു.[10] 1950കളിൽ ഈ നഗരത്തിലെ ജനസംഖ്യ 3,208 ആയി വർദ്ധിച്ചിരുന്നു. നാരങ്ങാ തോട്ടങ്ങൾ ക്രമേണ വ്യവസായ പാർക്കുകൾക്കും പാർപ്പിട വികസനത്തിലേയ്ക്കും വഴി മാറി. 1956 ൽ കാൾ എൻ. കാർച്ചർ, കാലിഫോർണിയയിലെ അനാഹൈം, ബ്രിയ എന്നീ നഗരങ്ങളിൽ ആദ്യത്തെ രണ്ട് കാൾസ് ജൂനിയർ റെസ്റ്റോറൻറുകൾ തുറന്നു. 1970 കളിൽ ഓറഞ്ച് ഫ്രീവേ (57), ബ്രിയ മാൾ എന്നിവയുടെ ഉദ്ഘാടനം കൂടുതൽ പാർപ്പിട വികസന പരിപാടികൾക്കു പ്രചോദനമായി. 1980 കളിലും 1990 കളിലും 2000 ത്തിലുമായി 57 ഫ്രീവേയുടെ കിഴക്കുഭാഗത്തായി വലിയതോതിലുള്ള ആസൂത്രിത വികസനപ്രവർത്തനങ്ങൾ നടന്നിരുന്നു.
1990 കളുടെ അവസാനത്തിൽ, ബ്രിയ ബൌലെവാർഡിനേയും ബിർച്ച് സ്ട്രീറ്റിനേയും കേന്ദ്രീകരിച്ചുള്ള ബ്രിയ നഗരകേന്ദ്രത്തിലെ 50-ഏക്കർ (200,000 m2) പ്രദേശം വലിയതോതിൽ, ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കായി പുനർനിർമ്മിക്കപ്പെടുകയും സിനിമാ തീയറ്ററുകൾ, നടപ്പാതയിലെ കഫേകൾ, ഇംപ്രോവ് ചെയിനിൻറെ ഒരു സജീവ കോമഡി ക്ലബ്ബ്, അനവധി ഷോപ്പുകൾ, ഭക്ഷണശാലകൾ, ഒരു പ്രതിവാര കർഷക മാർക്കറ്റ് എന്നിവ നിർമ്മിക്കപ്പെടുകയും ചെയ്തിരുന്നു. പ്രാദേശികമായി ഈ ഭാഗം അറിയപ്പെടുന്നത് ഡൌൺടൗൺ ബ്രിയ എന്നാണ്. സൺസെറ്റ് മാഗസിൻ, 2006 ആദ്യം, പടിഞ്ഞാറൻ ഐക്യനാടുകളിലെ നഗരപ്രാന്തങ്ങളിൽ മികച്ച താമസത്തിനു പറ്റിയ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നായി ബ്രിയ നഗരത്തെ എന്ന പേരെടുത്തു പറഞ്ഞു.[11]
Remove ads
ഭൂമിശാസ്ത്രം
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 12.1 ചതുരശ്ര മൈൽ (31 കി.m2) ആണ്. അതിൽ 0.26 ശതമാനം ജലം ഉൾപ്പെട്ടിരിക്കുന്ന ഭാഗമാണ്.
ഈ നഗരത്തൻറെ അതിരുകൾ, സംയോജിപ്പിക്കപ്പെടാത്ത ഓറഞ്ച് കൗണ്ടി, ലോസ് ഏഞ്ചൽസ് കൗണ്ടി എന്നിവ വടക്കും കിഴക്കും, പടിഞ്ഞാറ് ലാ ഹബ്ര, തെക്ക് പടിഞ്ഞാറ് ഫുല്ലെർട്ടൺ, തെക്ക് പ്ലാസെൻറിയ, തെക്കു-കിഴക്ക് യോർബാ ലിൻഡ എന്നിവയാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads