മഞ്ഞളരുവി

From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലുള്ള ഒരു കുഗ്രാമമാണ് മഞ്ഞളരുവി. റബ്ബർ തോട്ടങ്ങൾക്ക് പേരുകേട്ട ചെറുതും മനോഹരവുമായ ഈ കാർഷിക ഗ്രാമം പേരൂർത്തോട് ഗ്രാമത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 47 കിലോമീറ്റർ കിഴക്കോട്ട് മാറി മമ്പാടി എസ്റ്റേറ്റിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് എരുമേലിയിൽനിന്ന് ഏകദേശം 4.2 കിലോമീറ്റർ ദൂരമുണ്ട്. പാക്കാനം, പുലിക്കുന്ന്, അമരാവതി, 504 കോളനി, ഇരുമ്പൂന്നിക്കര, കണ്ണിമല, പേരൂർത്തോട്, വണ്ടൻപതാൽ, മുക്കൂട്ടുതറ എന്നിവ ഇതിനു സമീപത്തള്ള മറ്റ് ഗ്രാമങ്ങളാണ്.

വസ്തുതകൾ മഞ്ഞളരുവി, Country ...

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ പ്രദേശത്തെ റബ്ബർ തോട്ടങ്ങൾക്ക് നടുവിലുള്ള റോസ മിസ്റ്റിക്ക (മിസ്റ്റിക്കൽ റോസ്) എന്നറിയപ്പെടുന്ന ഒരു ഭവനത്തിലെ രക്തക്കണ്ണീർ ചൊരിഞ്ഞതായി പറയപ്പെടുന്ന മേരിയുടെ പ്രതിമ സന്ദർക്കുവാനായി ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്.[1]

Remove ads

ഭൂമിശാസ്ത്രം

ഗ്രാമത്തിലൂടെ ഒഴുകുന്ന മഞ്ഞളരുവി തോടും സമീപത്തുള്ള ശബരിമല വനപ്രദേശവും ഈ ഗ്രാമത്തിന്റെ പ്രാധാന ആകർഷണങ്ങളാണ്. ഈ പ്രദേശത്തെ താമസക്കാരിൽ ഭൂരപക്ഷവും കർഷകരാണ്. റബ്ബർ, അടക്ക, മരച്ചീനി, കുരുമുളക് തുടങ്ങിയ നാണ്യ വിളകളാണ് ഇവിടുത്തെ പ്രാധാനയി കൃഷി ചെയ്യുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads