Map Graph

മഞ്ഞളരുവി

കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലുള്ള ഒരു കുഗ്രാമമാണ് മഞ്ഞളരുവി. റബ്ബർ തോട്ടങ്ങൾക്ക് പേരുകേട്ട ചെറുതും മനോഹരവുമായ ഈ കാർഷിക ഗ്രാമം പേരൂർത്തോട് ഗ്രാമത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 47 കിലോമീറ്റർ കിഴക്കോട്ട് മാറി മമ്പാടി എസ്റ്റേറ്റിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് എരുമേലിയിൽനിന്ന് ഏകദേശം 4.2 കിലോമീറ്റർ ദൂരമുണ്ട്. പാക്കാനം, പുലിക്കുന്ന്, അമരാവതി, 504 കോളനി, ഇരുമ്പൂന്നിക്കര, കണ്ണിമല, പേരൂർത്തോട്, വണ്ടൻപതാൽ, മുക്കൂട്ടുതറ എന്നിവ ഇതിനു സമീപത്തള്ള മറ്റ് ഗ്രാമങ്ങളാണ്.

Read article