മഞ്ഞള്ളൂർ
എറണാകുളം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് മഞ്ഞള്ളൂർ.[1] വാഴക്കുളത്ത് നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമീണ ഗ്രാമമായ മഞ്ഞള്ളൂർ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിനു കീഴുലുള്ള ഗ്രാമമാണ്. SH-8 ഹൈവേ ഗ്രാമത്തിന് സമീപത്തുകൂടി കടന്നുപോകുന്നു. SH-8 ൽ നിന്ന് വേങ്ങച്ചുവട് വഴി ഈ ഗ്രാമത്തിലേയ്ക്ക് എത്തിച്ചേരാം. ഗ്രാമത്തിന്റ ഹൃദയഭാഗത്താണ് മഞ്ഞള്ളൂർ ഭഗവതി ശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 2001 ലെ കനേഷുമാരി പ്രകാരം മഞ്ഞള്ളൂർ ഗ്രാമത്തിൽ 7995 പുരുഷന്മാരും 8049 സ്ത്രീകളും ഉൾപ്പെടെ 16044 ജനസംഖ്യയുണ്ടായിരുന്നു.[2]
മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലും ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലുമാണ് ഈ ഗ്രാമം ഉൾപ്പെട്ടിരിക്കുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads