മഞ്ഞുകുരങ്ങ്

From Wikipedia, the free encyclopedia

മഞ്ഞുകുരങ്ങ്
Remove ads

പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ മകാകയിൽ(Macaca) ഉൾപ്പെടുന്ന വലിപ്പം കൂടിയ ഒരിനം കുരങ്ങാണു് മഞ്ഞ് കുരങ്ങ്. ഇംഗ്ലീഷിൽ Snow Monkey എന്നും Japanese Macaque എന്നുമാണറിയപ്പെടുന്നത്. പൊതുവേ നിലത്തു കഴിയുന്ന ഈ വിഭാഗം കുരങ്ങുകൾ ജപ്പാനിൽ വ്യാപകമായി കാണപ്പെടുന്നു. പണ്ടുകാലം മുതലേ ജപ്പാനിൽ ഇവയെ സാരു(കുരങ്ങ്) എന്നാണറിയപ്പെടുന്നത്. മറ്റു പ്രൈമറ്റുകളിൽ നിന്നും എളുപ്പത്തിൽ വേർതിരിച്ചറിയാൻ ഇപ്പോൾ നിഹൊൻസാരു(നിഹൊൻ ജപ്പാൻ + സാരു) എന്ന പേരാണുപയോഗിക്കുന്നത്.

വസ്തുതകൾ മഞ്ഞുകുരങ്ങ്, Conservation status ...
Remove ads

ശരീര ഘടന

ബ്രൗൺ-ചാര വർണ്ണത്തിലുള്ള മിനുസമുള്ളതും നീളംകൂടിയതുമായ രോമങ്ങളാണുള്ളത്. മുഖം ചുവന്ന നിറത്തിൽ കാണപ്പെടുന്നു. പൂർണവളർച്ചയെത്തുമ്പോൾ ശരീരത്തിന്റെ നീളം 79 - 95 സെ.മിയും, നന്നേ ശുഷ്കമായ വാലിന്‌ 10 സെ.മി നീളവും കാണും. ആൺകുരങ്ങുകൾക്ക് 10-14 കിലോഗ്രാമും പെൺകുരങ്ങുകൾക്ക് 5.5 കിലോഗ്രാമും തൂക്കമുണ്ടാകും.

ആഹാര രീതി

കൂടുതൽ സമയവും കാട്ടിനുള്ളിൽ തന്നെ കഴിയാനാണ്‌ മഞ്ഞ് കുരങ്ങുകൾക്കിഷ്ടം. അയനവൃത്തത്തിലുള 1650മീ ഉയരത്തിലുള്ള വനമേഖല ഇഷ്ട ആവാസസ്ഥലമാണ്‌. കായ്കനികൾ, കിഴങ്ങുവർഗ്ഗങ്ങൾ, മുളനാമ്പുകൾ, ഇലകൾ, കുരുവില്ലാപ്പഴങ്ങൾ, മുട്ട, ധാന്യങ്ങൾ, കുമിൾ, എന്നിവയാണ്‌ പ്രധാന ഭക്ഷണം. ഹോൻഷൂ മലനിരകളിൽ ജീവിക്കുന്ന മഞ്ഞുകുരങ്ങുകൾ അതി ശൈത്യത്തേ(-15 °C) പോലും അതിജീവിക്കുന്നു.

സ്വഭാവം

ജപ്പാൻ കുരങ്ങിന്റെ ഭക്ഷണ രീതി.

മഞ്ഞ് കുരങ്ങുകൾ നല്ല വിവേകശാലികളാണ്‌. മനുഷ്യരും റക്കൂണുകളും അല്ലാതെ ഭക്ഷണം കഴുകിയതിനു ശേഷം ഭക്ഷിക്കുന്ന ഏക വിഭാഗമാണ്‌ ഇക്കൂട്ടർ. വളരെ രസകരമായ ധാരാളം സ്വഭാവ ഗുണങ്ങൾ മഞ്ഞു കുരങ്ങുകൾക്കുണ്ട്[3][4] ഒരിമിച്ചു കുളിക്കുക, രസം കൊള്ളാൻ വേണ്ടി കരണം മറിയുക[3]. മനുഷ്യനേ പോലെ പല രീതിയിലുള്ള ഉച്ചാരണം നടത്താനുള്ള കഴിവ് ഇവയ്ക്കുണ്ട്. മൈലുകൾക്കപ്പുറത്തു നിന്നുപൊലും ആശയവിനിമയം നടത്താറുള്ളതും ശ്രദ്ധേയമാണ്‌. ധാരാളം വൈദ്യശാസ്ത്ര സംബന്ധമായ പല മരുന്നുകളുടെ പരീക്ഷണത്തിനും മഞ്ഞു കുരങ്ങന്മാരെ ഉപയോഗിക്കാറുണ്ട്[5].

പ്രത്യുത്പാദനം

ഇരുപത് മുതൽ നൂറ് അംഗങ്ങൾ വരെയുള്ള വലിയ കൂട്ടമായിട്ടാണ്‌ സാധാരണ കാണപ്പെടുന്നത്. കൂട്ടത്തിൽ ധാരാളം ആൺകുരങ്ങുകളും പെൺകുരങ്ങുകളും കാണും (അനുപാതം 1:3). അമ്മകുരങ്ങുകൾക്കിടയിൽ പരമ്പരാഗത അധികാര ശ്രേണി പിന്തുടരുന്നു. ഋതു സമയത്ത് സാധാരണയായി പെൺകുരങ്ങുകൾ പത്ത് ആൺകുരങ്ങുകളുമായി ഇണചേരുന്നു. എങ്കിലും ഇതിൽ മൂന്നിലൊന്നു മാത്രമേ ഉദ്വമിക്കുള്ളൂ. ഗർഭധാരണം ഇണചേരുന്ന സമയത്ത് മാത്രമേ നടക്കുന്നുള്ളൂ. കൂട്ടത്തിൽ എതിർവർഗ ലൈംഗികരും, സ്വവർഗ്ഗ ലൈംഗികരും ഉണ്ട്. ഗർഭധാരണ കാലയളവ് 173 ദിവസം വരെയാണ്‌. ഒരു പ്രസവത്തിൽ ഒരു കുട്ടിയേ കാണാറുള്ളൂ, ജനിക്കുമ്പോൾ കുട്ടിക്ക് 500 ഗ്രാം തൂക്കമുണ്ടാകും. മഞ്ഞുകുരങ്ങിന്റെ ജീവിത കാലം 30 വയസ്സുവരെയാണ്‌.

Remove ads

ഉപവർഗ്ഗങ്ങൾ

ഈ വിഭാഗം കുരങ്ങുകളിൽ രണ്ട് ഉപവർഗ്ഗങ്ങളുണ്ട്[1].

  • മകാക ഫുസ്കാറ്റ ഫുസ്കാറ്റ
  • യാകുഷിമ കുരങ്ങ്, മകാക ഫുസ്കാറ്റ യകുലി

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads