മതുമൂല

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മതുമൂല
Remove ads

കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് മതുമൂല (മതിൽ മൂല). ദേശീയപാത 183 (എം.സി റോഡിലെ) ഒരു ജംഗ്ഷനാണ് ഇത്. വാഴപ്പള്ളി ക്ഷേത്രം റോഡും, മോർക്കുളങ്ങര റോഡും ഇവിടെ വന്നു ചേരുന്നു. ചങ്ങനാശ്ശേരി നഗരത്തിലെ വാഴപ്പള്ളിയുടെ ഭാഗമാണ് മതുമൂല. ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് മതുമൂലയിൽ നിന്നും 1.5 കി.മീ. ദൂരമുണ്ട്. ഏറ്റവും അടുത്ത തീവണ്ടിനിലയം 2 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും കോട്ടയം നഗരത്തിലേക്ക് 17 കി.മിയും ദൂരം ഉണ്ട്.

വസ്തുതകൾ മതുമൂല, Country ...
Remove ads

പേരിനു പിന്നിൽ

Thumb
വാഴപ്പള്ളി ക്ഷേത്രം

തെക്കുംകൂർ രാജഭരണകാലത്ത് വാഴപ്പള്ളി ക്ഷേത്രത്തിന്റെ സംരക്ഷാർത്ഥം പണിതീർത്ത കൂറ്റൻ മതിൽകെട്ട് മതുമൂലവരെ നീണ്ടുകിടന്നിരുന്നു. പത്തില്ലത്തിൽ പോറ്റിമാരുടെ വംശനാശം സംഭവിച്ച 1750 സെപ്തംബർ മാസം നടന്ന ചങ്ങനാശ്ശേരി യുദ്ധത്തിൽ [3] തെക്കുംകൂറിനു ആധിപത്യം നഷ്ടമാവുകയും, വാഴപ്പള്ളിക്ഷേത്ര മതിൽകെട്ടിനു സാരമായ കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.[4]. നാശം സംഭവിച്ച ഈ മതിൽക്കെട്ടിന്റെ ഒരു ഭാഗം ഇവിടെയായതിനാൽ ഈ സ്ഥലം മതിൽമൂലയെന്നും, പിന്നീട് മതുമൂലയെന്നും അറിയപ്പെട്ടു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads